ന്യൂഡൽഹി: പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാരതീയ വിചാര കേന്ദ്രം അധ്യക്ഷന്‍ പി. പരമേശ്വരരൻ, സംഗീത പ്രതിഭകളായ ഇളയരാജ, ഗുലാം മുസ്​തഫ ഖാൻ, എന്നിവർക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ബൗദ്ധിക മുഖവും രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്‍റെ മുതിർന്ന പ്രചാരകനാണ് പി. പരമേശ്വരൻ.

വലിയ മെ​ത്രാപ്പൊലീത്ത ഫിലിപ്പോസ്​ മാർ ക്രിസോസ്​റ്റം, ക്രിക്കറ്റ്​ താരം മഹേന്ദ്രസിങ്​ ​ധോണി, ബില്യാർഡ്​സ്​ താരം പങ്കജ്​ അദ്വാനി എന്നിവരടക്കം 12 പേർക്ക്​ പത്​മഭൂഷൺ. റിപ്പബ്ലിക്​ ദിനം പ്രമാണിച്ച്​ രാഷ്​ട്രപതി 85 പത്​മ​ശ്രീ പുരസ്​ക്കാരങ്ങളും പ്രഖ്യാപിച്ചു. കേരളത്തിൽ ലക്ഷ്​മിക്കുട്ടിയമ്മ (നാട്ടുചികിത്​സ), എം.ആർ. രാജഗോപാൽ (സാന്ത്വന ചികിത്​സ) എന്നിവർക്ക്​ പത്​മശ്രീ ലഭിച്ചു. ടെന്നിസ്​ താരം സോംദേവ്​ ദേവ്​വർമൻ, ബാഡ്​മിൻറൺ താരം കെ. ശ്രീകാന്ത്​, സാമൂഹിക പ്രവർത്തനം മുൻനിർത്തി സുധാംശു ബിശ്വാസ്​, നാടോടി സംഗീതജ്​ഞ വിജയലക്ഷ്​മി നവനീതകൃഷ്​ണൻ, കർണാടത്തിൽ നിന്ന്​ സംഗീത പ്രതിഭ ഇബ്രാഹിം സുതർ, തമിഴ്​നാട്ടിൽ പ്ലാസ്​റ്റിക്​ റോഡ്​ നിർമാണത്തിലൂടെ ശ്രദ്ധേയനായ രാജഗോപാലൻ വാസുദേവൻ, സൗദിയിൽ യോഗ പരിശീലകയായ നൗഫ്​ മർവായിയും എന്നിവർ പത്​മശ്രീ ലഭിച്ചവരിൽ ഉൾപ്പെടുന്നു.

പാലിയം ഇന്ത്യ എന്ന സംഘടനയിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡോ. എം ആര്‍ രാജഗോപാല്‍ 23 വർഷമായി സാന്ത്വന ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്നു. തിരുവനന്തപുരം സ്വദേശിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here