വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സൈബര്‍ പ്രചാരണത്തില്‍ ഡെമോക്രാറ്റുകള്‍ക്കു പ്രതികൂലമായി റഷ്യന്‍ ഹാക്കര്‍മാര്‍ അട്ടിമറി നടത്തിയെന്നതിനു ട്വിറ്ററിന്റെ തെളിവ്. റഷ്യയില്‍ നിന്നുള്ള വ്യാജ അക്കൗണ്ടുകള്‍ നാലരലക്ഷത്തിലധികം തവണ, ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്‌തെന്നു ട്വിറ്റര്‍ അമേരിക്കന്‍ കോണ്‍ഗ്രസിനു സമര്‍പ്പിച്ച പുതിയ കണക്കില്‍ പറയുന്നു.

ഹിലറി ക്ലിന്റന്റെ അക്കൗണ്ടില്‍ നിന്നു റഷ്യന്‍ ബോട്ടുകളുടെ റീട്വീറ്റിങ് ഉണ്ടായിട്ടുണ്ടെങ്കിലും അവയുടെ എണ്ണം അന്‍പതിനായിരത്തില്‍ താഴെയാണ്. ഡെമോക്രാറ്റുകള്‍ക്കെതിരെ ആരോപണമുയര്‍ത്തിയുള്ള വിക്കിലീക്‌സ് ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തു ശ്രദ്ധേയമാക്കിയതിലും റഷ്യന്‍ പങ്ക് വലുതാണ്. പല വ്യാജ അക്കൗണ്ടുകളും മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പേരിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here