കുമ്പഴ∙ പത്തിശേരില്‍ പരേതനായ പി.കെ. ശാമുവേല്‍, കുഞ്ഞമ്മ ശാമുവേലിന്റെ മൂത്തമകന്‍ ജോണ്‍ ശാമുവേല്‍ (ജോണിക്കുട്ടി) ഓഗസ്റ്റ് 11നു രാവിലെ 4:30-ന് (ഇന്ത്യന്‍ സമയം) ഹൃദയാഘാതം മൂലം നിര്യാതനായി. ഐപിസി സൗത്ത് ഈസ്റ്റ് റീജിയന്‍ സൺഡേ സ്കൂള്‍ കോര്‍ഡിനേറ്റര്‍ സാംജി ഗീവര്‍ഗ്ഗീസിന്റെ സഹോദരിയാണ് പരേതന്റെ ഭാര്യ മേഴ്സി ജോണ്‍. മക്കള്‍: ലിജി, ലിജന്‍. മരുമക്കള്‍: വിമല്‍, പ്രിന്‍സി. സഹോദരങ്ങള്‍: മേഴ്സി വില്‍സണ്‍ ( ഒക്കലഹോമാ), ജെസി റെജി (കൂടല്‍), ജോസ് ശാമുവേല്‍ ( ഷിക്കാഗോ).

ഓഗസ്റ്റ് 15നു രാവിലെ 9 മണിക്ക് കുമ്പഴ ഭവനത്തില്‍ സംസ്കാര ശുശ്രൂഷകള്‍ നടത്തിയശേഷം, പത്തനംതിട്ട ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍ സംസ്കാരവും നടക്കുന്നതാണ്. കൂടുതല്‍ വിവര്‍ങ്ങള്‍ക്ക്: സാംജി ഗീവര്‍ഗ്ഗീസ് – 011-91-989-513-8149

LEAVE A REPLY

Please enter your comment!
Please enter your name here