ചിക്കാഗോ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) സുഗമമായ പ്രവർത്തനത്തിനും, പുതുതായി വരുന്ന ഭരണ സമിതിക്ക് അധികാരം കൈമാറുന്നത് സുഗമമാക്കുന്നതിനുമായി, ഫോമായുടെ 2016-18 കാലഘട്ടത്തിലെ ഭരണ സമിതി രൂപം കൊടുത്ത, ഫോമാ കംപ്ലയൻസ് കമ്മറ്റിയുടെ പ്രവർത്തനോത്ഘാടനം, ചെയർമാൻ രാജു വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കോൺഫറൻസ് കോളിൽ വച്ച് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നടത്തി. കഴിഞ്ഞ ജനറൽ ബോഡി മീറ്റിംഗിൽ വച്ചു തീരുമാനിച്ചതനുസരിച്ച്, ഫോമാ കംപ്ലയൻസ് കമ്മറ്റി ചെയർമാനായി സൗത്ത് ജഴ്‌സിയിൽ നിന്നുള്ള രാജു വർഗ്ഗീസാണ്. വൈസ് ചെയർമാനായി ന്യൂയോർക്കിൽ നിന്നുള്ള തോമസ് കോശിയും, സെക്രട്ടറിയായി ഗോപിനാഥ് കുറുപ്പിനേയുമാണ് തിരഞ്ഞെടുത്തത്. കമ്മറ്റി അംഗങ്ങളായി ഫോമായുടെ ഫൗണ്ടിങ്ങ് പ്രസിഡന്റായ ശശിധരൻ നായരും, ന്യൂയോർക്കിൽ നിന്നുള്ള സണ്ണി പൗലോസുമാണ്. 

ഫോമായുടെ മുതിർന്ന നേതാക്കളെത്തന്നെ കംപ്ലയൻസ് കമ്മറ്റി ഏൽപ്പിക്കാനായതിൽ കൃതാർത്ഥനാണെന്ന് പ്രവർത്തനോദ്ഘാടനത്തിൽ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. കമ്മറ്റിയുടെ തീരുമാനങ്ങൾക്ക് എക്സിക്യുട്ടിവ് കമ്മറ്റിയുടെ പൂർണ്ണ പിൻതുണയുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി ജിബി തോമസ് പറഞ്ഞു. 

വർഷാവർഷമുള്ള ഫെഡറൽ-സ്റ്റേറ്റ് ടാക്സ് ഫയൽ ചെയ്യുക; റജിസ്ട്രേഷൻ പേപ്പറുകൾ, അംഗസംഘടനകളുടെ രേഖകൾ, തുടങ്ങി ഫോമായുടെ എല്ലാ ഇലക്ട്രോണിക്കായിട്ടുള്ളതും അല്ലാത്തതുമായ എല്ലാ രേഖകളും അടുത്ത ഭരണസമിതിയുടെ സുഗമമായ നടത്തിപ്പിന് കൈമാറുകയും ചെയ്യുക എന്നതാണ് കമ്മറ്റിയുടെ പ്രധാന ഉത്തരവാദിത്വം.

പുതുതായി ഭരണത്തിലേറുന്നവർക്കു ഈ കംപ്ലയൻസ് കമ്മറ്റി ഏറെ സഹായകരമാകുമെന്ന് കമ്മറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു.

അതോടൊപ്പം ഈ വർഷം നടക്കുന്ന ഫോമാ ഇന്റർനാഷണൽ കൺവൻഷൻ വിജയകമാക്കുന്നതിനു പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്ന് മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരും പറഞ്ഞു.

ഫോമായെ കുറിച്ച് അറിയുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക

www.fomaa.net 

ബെന്നി വാച്ചാച്ചിറ 847 322  1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434.

വിനോദ് കൊണ്ടൂർ ഡേവിഡ്.

LEAVE A REPLY

Please enter your comment!
Please enter your name here