Home / ഫീച്ചേർഡ് ന്യൂസ് / സജി കരിങ്കുറ്റിയുടെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

സജി കരിങ്കുറ്റിയുടെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

ന്യൂ യോർക്ക് :ഫൊക്കാനയുടെ  സജീവ പ്രവർത്തകനും  ഫിലദല്‍ഫിയായിലെ ബിസിനസ്സ് രംഗത്തെ സജ്ജീവ സാന്നിദ്ധ്യവുംമായിരുന്ന റാന്നി സ്വദേശി സജി കരിങ്കുറ്റിയുടെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.ഫിലാഡൽഫിയായിൽ വെച്ച് നടത്തുന്ന  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങൾക്ക്       നേതൃത്വം നൽകുന്ന വെക്തികൂടി ആയ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള  നിര്യാണം ഫൊക്കാന കുടുംബത്തെ  ഒന്നടങ്കം ദുഃഖത്തിലാക്കി.   റാന്നി കരിംങ്കുറ്റിയില്‍ പരേതരായ കെ.ജി.ഫിലിപ്പിന്റെയും(പൊടിയച്ചന്‍), അന്നമ്മ ഫിലിപ്പിന്റെയും പുത്രനാണ് പരേതന്‍. കോട്ടയം വാകത്താനം മൂക്കുടിക്കല്‍ ലൈലാ മാത്യുവാണ് ഭാര്യ(ഫൊക്കാന വിമെൻസ് ഫോറം മെംബർ  പെൻസൽവേനിയ ചാപ്റ്റർ ). മക്കള്‍: ആന്‍ മാത്യു, ഷാനന്‍ മാത്യു.ഫിലദല്‍ഫിയാ ടെംമ്പിള്‍ യൂണിവേഴ്‌സിറ്റിയില്‍ വളരെ വര്‍ഷക്കാലമായി നേഴ്‌സായി ജോലി ചെയ്യുന്നു. കൂടാതെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യവും, സാമൂഹിക സാംസ്‌കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം .  പൊതുദര്‍ശനം ഫെബ്രുവരി 2 വെള്ളിയാഴ്ച 6 മുതല്‍ 9 വരെ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ചു നടക്കും. സംസ്‌കാര ശുശ്രൂഷയുടെ ആദ്യഭാഗം വെള്ളിയാഴ്ച്ച വൈകീട്ടും.…

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് :ഫൊക്കാനയുടെ സജീവ പ്രവർത്തകനും ഫിലദല്‍ഫിയായിലെ ബിസിനസ്സ് രംഗത്തെ സജ്ജീവ സാന്നിദ്ധ്യവുംമായിരുന്ന റാന്നി സ്വദേശി സജി കരിങ്കുറ്റിയുടെ

User Rating: Be the first one !

ന്യൂ യോർക്ക് :ഫൊക്കാനയുടെ  സജീവ പ്രവർത്തകനും  ഫിലദല്‍ഫിയായിലെ ബിസിനസ്സ് രംഗത്തെ സജ്ജീവ സാന്നിദ്ധ്യവുംമായിരുന്ന റാന്നി സ്വദേശി സജി കരിങ്കുറ്റിയുടെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.ഫിലാഡൽഫിയായിൽ വെച്ച് നടത്തുന്ന  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങൾക്ക്     

 നേതൃത്വം നൽകുന്ന വെക്തികൂടി ആയ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള  നിര്യാണം ഫൊക്കാന കുടുംബത്തെ 

ഒന്നടങ്കം ദുഃഖത്തിലാക്കി.  

റാന്നി കരിംങ്കുറ്റിയില്‍ പരേതരായ കെ.ജി.ഫിലിപ്പിന്റെയും(പൊടിയച്ചന്‍), അന്നമ്മ ഫിലിപ്പിന്റെയും പുത്രനാണ് പരേതന്‍. കോട്ടയം വാകത്താനം മൂക്കുടിക്കല്‍ ലൈലാ മാത്യുവാണ് ഭാര്യ(ഫൊക്കാന വിമെൻസ് ഫോറം മെംബർ  പെൻസൽവേനിയ ചാപ്റ്റർ ). മക്കള്‍: ആന്‍ മാത്യു, ഷാനന്‍ മാത്യു.ഫിലദല്‍ഫിയാ ടെംമ്പിള്‍ യൂണിവേഴ്‌സിറ്റിയില്‍ വളരെ വര്‍ഷക്കാലമായി നേഴ്‌സായി ജോലി ചെയ്യുന്നു. കൂടാതെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യവും, സാമൂഹിക സാംസ്‌കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം . 

പൊതുദര്‍ശനം ഫെബ്രുവരി 2 വെള്ളിയാഴ്ച 6 മുതല്‍ 9 വരെ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ചു നടക്കും. സംസ്‌കാര ശുശ്രൂഷയുടെ ആദ്യഭാഗം വെള്ളിയാഴ്ച്ച വൈകീട്ടും. രണ്ടാം ഭാഗം ശനിയാഴ്ച രാവിലെ 9ന് നടക്കുന്ന വ്യൂവിംഗിനും  ശേഷം നടക്കും. തുടര്‍ന്ന് ഹണ്ടിങ്ടണ്‍വാലിയിലെ ഫോറസ്റ്റ്ഹില്‍ സെമിത്തേരിയിലെ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ മൃതദേഹം സംസ്‌കരിക്കും.  

ഫൊക്കാനാക്ക് വേണ്ടി   പ്രസിഡന്റ്‌ തമ്പി ചാക്കോ ; സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്; ട്രഷർ ,ഷാജി വർഗിസ് ; എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍;വൈസ് പ്രസിഡന്റ് ജോസ് കാനാട്ട്; അസോ. സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ്;അഡീഷണല്‍ അസോ. സെക്രട്ടറി ഏബ്രഹാം വര്‍ഗീസ്;അസോ. ട്രഷറര്‍ ഏബ്രഹാം കളത്തില്‍;അസോ. ട്രഷറര്‍ സണ്ണി മറ്റമന-അഡീ. ,ട്രസ്റ്റി ബോർഡ് ചെയർമാൻ  ജോർജി വർഗിസ്,ഫൗണ്ടഷൻചെയർമാൻ പോൾ  കറുകപ്പള്ളിൽ,കണ്‍വന്‍ഷൻ  ചെയർമാൻ മാധവൻ നായർ ,ട്രസ്റ്റി ബോർഡ്    വൈസ് ചെയർമാൻ ലീലാ  മാരോട്ട് , ട്രസ്റ്റി സെക്രെട്ടറി  ടെറൻസൺ തോമസ്;  നാഷണൽ കോർഡിനേറ്റർ സുധാ കർത്താ, ഫൊക്കാന നേതാക്കൻ മാരായ ജോർജ് ഓലിക്കൽ, അലക്സ് തോമസ്, ജോർജ് നടവയൽ എന്നിവർ അനുശോചന സന്ദേശത്തിൽ    അറിയിച്ചു.

Check Also

ഡിട്രോയിറ്റ് മലയാളി അസോസിയേഷന് (DMA) പുതിയ നേതൃത്വം

ഡിട്രോയിറ്റ്: മെട്രോ ഡിട്രോയിറ്റിലെ മലയാളി സമൂഹത്തിന്റെ കലാസാംസ്കാരിക ഉന്നമനവും വ്യത്യസ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി നാലു ദശാബ്ദം പൂര്‍ത്തിയാക്കുന്ന ഡി.എം.എയുടെ വാര്‍ഷികപൊതുയോഗം …

Leave a Reply

Your email address will not be published. Required fields are marked *