ന്യൂയോര്‍ക്ക്: തടവു ശിക്ഷക്കുശേഷം ജീവിതത്തെ ക്രമീകരിക്കുന്നതു ലക്ഷ്യം വച്ചു ന്യുയോര്‍ക്ക് സ്റ്റേറ്റ് പ്രിസണിലെ തടവുകാര്‍ക്ക് സൗജന്യ ടാബ്‌ലറ്റ് കംപ്യൂട്ടേഴ്‌സ് നല്‍കുമെന്ന് പി. എക്‌സ് 11 റിപ്പോര്‍ട്ട് ചെയ്തു.

ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത, ഇംബുക്കുസ്, സംഗീതം തുടങ്ങിയവ ലഭ്യമാക്കുന്ന ടാബ്‌ലറ്റുകളായിരിക്കും ഇവര്‍ക്ക് നല്‍കുക. ജയിലധികൃതരെ  പരാതി അറിയിക്കുന്നതിനുള്ള സൗകര്യവും ഇതിലുണ്ടായിരിക്കും.

അധികാരികളുടെ അനുവാദത്തോടെ ബന്ധുക്കളുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യവും ലഭിക്കും. ന്യൂയോര്‍ക്കിലുള്ള 50,000 ത്തില്‍ പരം  തടവുകാര്‍ക്ക് ഇതിന്റെ അനുകൂല്യം ലഭിക്കും.

സമൂഹത്തിലേക്ക് തിരിച്ചു ചെല്ലുന്ന ഇവര്‍ക്ക് ജീവിതം മെച്ചപ്പെടുത്തുന്നതിന് ഇതുപകരിക്കുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിങ്ങ് കമ്മീഷണര്‍ ആന്റണി അനുക്‌സി അഭിപ്രായപ്പെട്ടത്.

ഈ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ക്കു ആവശ്യമായ തുക ന്യുയോര്‍ക്ക് സ്റ്റേറ്റ് നല്‍കുന്നതല്ലെന്നും മറിച്ചു കറക്ഷന്‍ സര്‍വ്വീസ് കമ്പനി ജെ. പെയായിരിക്കും ഇതിനാവശ്യമായ തുക സംഭരിക്കുകയെന്നും കമ്മീഷണര്‍ പറഞ്ഞു.

ഇന്ത്യാന പ്രിസണിലുള്ളവര്‍ക്ക് ബോള്‍ഡ് ടെക്ക് പ്രോഗ്രാമിന്റെ ഭാഗമായി ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here