വാഷിംഗ്ടണ്‍ ഡി.സി.: ഫെഡറല്‍ ട്രേഡ് കമ്മീഷ്ണറായി ഇന്ത്യന്‍ വംശജനും, ഡമോക്രാറ്റുമായ രോഹിത് ചൊപ്രയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നോമിനേറ്റ് ചെയ്തു. ജനുവരി 25നായിരുന്നു ഇതു സംബന്ധിച്ചുള്ള അറിയിപ്പുണ്ടായത്.

സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ട്രമ്പിന്റെ ഭരണത്തില്‍ സുപ്രധാന തസ്തികയില്‍ നിയമിക്കപ്പെടുന്ന മറ്റൊരു ഇന്ത്യന്‍ വംശജനായിരിക്കും രോഹിത് ചൊപ്ര. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ എന്നിവയില്‍ നിന്നും ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള രോഹിത് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് അമേരിക്കയുടെ സീനിയര്‍ ഫെല്ലോയായി പ്രവര്‍ത്തിച്ചുവരികയാണ്.

എഫ്.റ്റി.സി.യുടെ അധ്യക്ഷയായിരുന്ന എഡിത്ത് റമിറസ് 2017 ഫെബ്രുവരിയില്‍ രാജിവെച്ചതിനുശേഷം ഒഴിഞ്ഞു കിടക്കുന്ന തസ്തികയിലാണ് രോഹിതിനെ ട്രമ്പ് നിയമിച്ചിരിക്കുന്നത്.

വിമുക്ത ഭടന്മാരുടേയും, വിദ്യാര്‍തഥികളുടേയും വിദ്യാഭ്യാസ ലോണ്‍ തിരിച്ചു നല്‍കുന്നതിന് രോഹിത് നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നു. 78,000 സര്‍വ്വീസ് മെമ്പേഴ്‌സിനായി 60 മില്യണ്‍ ഡോളറാണ് തിരിച്ചു നല്‍കേണ്ടി വന്നത്.

പുതിയ ഉത്തരവാദിത്വം തന്നെ വിനയാന്വിതനാക്കുന്നുവെന്നും, കമ്മീഷ്ണറായി നിയമനം ലഭിച്ചാല്‍ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുമെന്നും, ട്രമ്പിന് നന്ദി പറഞ്ഞുകൊണ്ടു പുറത്തിറക്കിയ പ്രസ്താവനയില്‍ രോഹിത് ചൂണ്ടികാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here