കുമ്പനാട്: മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ നിലവില്‍ വന്നു.

ജനുവരി 19ന് കുമ്പനാട് നടന്ന ഗ്ലോബല്‍ മീറ്റില്‍ പാസ്റ്റര്‍ ജേക്കബ് ജോണ്‍ ഉദ്ഘാടനം ചെയ്തു.മുന്‍ അഡി.ചീഫ് സെക്രട്ടറിയും പ്രശസ്ത എഴുത്തുകാരനുമായ ഡോ.ഡി. ബാബുപോള്‍ മുഖ്യ പ്രഭാഷണം നടത്തി.

പാസ്റ്റര്‍ കെ.സി.ജോണ്‍ ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ   നയപ്രഖ്യാപനം നടത്തി.അസോസിയേഷന്റെ മാര്‍ഗ്ഗരേഖയും സംഘടനാ സംവിധാനവും പാസ്റ്റര്‍ രാജു ആനിക്കാട് വായിച്ചു. അസോസിയേഷന്റെ ലോഗോ പ്രകാശനം പാസ്റ്റര്‍ കെ.സി ജോണ്‍ എം.വി.ഫിലിപ്പിന് നല്കി നിര്‍വഹിച്ചു.മാധ്യമ പ്രവര്‍ത്തകരായ റവ.റോയ് വാകത്താനം,  സഹോദരന്മാരായ സജി പോള്‍, ജോയ് താനു വേലില്‍, ടി.എം മാത്യു, പീറ്റര്‍ മാത്യു വല്യത്ത്, പാസ്റ്റര്‍മാരായ ഫിലിപ്പ് പി തോമസ്, ഡോ. ബഥേല്‍ ജോര്‍ജ്, വി.പി.ഫിലിപ്പ്, സിനോജ് ജോര്‍ജ്, വില്‍സണ്‍ ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.പാസ്റ്റര്‍മാരായ രാജു പൂവക്കാല, സി.സി ഏബ്രഹാം എന്നിവര്‍ പ്രാര്‍ത്ഥിച്ചു.ഗ്ലോബല്‍ മീറ്റ് അസോസിയേഷന്‍ ഭാരവാഹികളായി പാസ്റ്റര്‍ കെ.സി.ജോണ്‍ (രക്ഷാധികാരി ), സി.വി.മാത്യു (ചെയര്‍മാന്‍), പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ (വൈസ് ചെയര്‍മാന്‍), സജി മത്തായി കാതേട്ട് (ജനറല്‍ സെക്രട്ടറി), പാസ്റ്റര്‍ രാജു ആനിക്കാട്, ഫിന്നി രാജു, ഷിബു മുള്ളംകാട്ടില്‍ (സെക്രട്ടറിമാര്‍), ഫിന്നി പി.മാത്യു (ട്രഷറാര്‍), ടോണി ഡി ചെവൂക്കാരന്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍),പാസ്റ്റര്‍മാരായ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, സി.പി.മോനായി, റോയി വാകത്താനം, കുര്യന്‍ ഫിലിപ്പ്, ഷാജി കാരയ്ക്കല്‍ സഹോദരന്മാരായ വിജോയ് സക്കറിയ, വെസ്‌ളി മാത്യു, ഉമ്മന്‍ ഏബനേസര്‍, നിബു വെള്ളുവന്താനം, എം.വി.ഫിലിഫ്, കെ.ബി ഐസക്, ഷാജി മാറാനാഥ, രാജന്‍ ആര്യപ്പള്ളി, ജോര്‍ജ് ഏബ്രഹാം, സിസ്റ്റര്‍ സ്റ്റാര്‍ ലാ ലൂക്ക് എന്നിവരെ തെരെഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here