ഷിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പ്രഥമ ഫെലോഷിപ്പ് നൈറ്റ് അനുഗ്രഹസന്ധ്യയായി മാറി. മാര്‍ത്തോമ്മാ, സി.എസ്.ഐ., യാക്കോബായ, ഓര്‍ത്തഡോക്‌സ്, കാത്തോലിക്കാ സഭകള്‍ ഉള്‍പ്പെടുന്ന 15 ദൈവാലയങ്ങളിലെ വൈദീകരും, 2017-18 വര്‍ഷത്തെ കൗണ്‍സില്‍ അംഗങ്ങളും കുടുംബാംഗങ്ങളും, അഭ്യുദയകാംക്ഷികളും ഒത്തുചേര്‍ന്ന കൂട്ടായ്മ സന്ധ്യ എക്യുമെനിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട കാഴ്ച സമ്മാനിച്ചു. ആത്മീയ ആഘോഷങ്ങള്‍ നിറഞ്ഞ നവ്യാനുഭൂതി പകര്‍ന്ന ഫെല്ലോഷിപ്പ് നൈറ്റ് വന്‍ വിജയവും കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനവും സൃഷ്ടിച്ചു.

ജനുവരി 27 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിച്ച പരിപാടികളില്‍ പ്രാരംഭമായി ഏവര്‍ക്കും സൗഹൃദ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള അവസരമായി മാറി. റവ.ഫാ. ബോബന്‍ വട്ടംപുറത്തിന്റെ പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച പൊതു സമ്മേളനത്തില്‍ എക്യുമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി ഗ്ലഡ്‌സണ്‍ വര്‍ഗ്ഗീസ് ഏവരെയും സ്വാഗതം ചെയ്തു. കൗണ്‍സില്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ ഭദ്രദീപം കൊളുത്തി പ്രോഗ്രാം ഔപചാരികമായി ഉത്ഘാടനം ചെയ്തു. കൗണ്‍സില്‍ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഏവര്‍ക്കും ആനന്ദത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചു. സംഗീതമേള, കവിതകള്‍, നൃത്തം, ചിരിയരങ്ങ് തുടങ്ങീ കലാമൂല്യങ്ങള്‍ നിറഞ്ഞ പരിപാടികള്‍ക്ക് ഫെലോഷിപ്പ് നൈറ്റ് വേദിയായി.

റവ. ഷിബു റജിനാള്‍ഡ്, ജോര്‍ജ്ജ് പണിക്കര്‍, റവ. ബൈജു മാര്‍ക്കോസ്, സൂസന്‍ ഇടമല, കാല്‍വിന്‍ ആന്റോ കവലയ്ക്കല്‍, നെവിന്‍ ഫിലിപ്പ്, മോന്‍സി ചാക്കോ, സുനീന ചാക്കോ, മത്തായി വി. തോമസ് (തമ്പി) എന്നിവര്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു. റവ. ബൈജു മാര്‍ക്കോസ്, റവ. ഡോ. കെ. ശലോമോന്‍ എന്നിവര്‍ കവിതയും, ജാസ്മിന്‍ ജെയിംസ് പുത്തന്‍പുരയില്‍ നൃത്തവും അവതരിപ്പിച്ചു. റവ. ഫാ. മാത്യൂസ് ജോര്‍ജ്ജ്, ബഞ്ചമിന്‍ തോമസ് എന്നിവര്‍ അവതരിപ്പിച്ച ചിരിയരങ്ങ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

ജോണ്‍സണ്‍ കണ്ണൂക്കാടന്‍, റ്റീന തോമസ് എന്നിവര്‍ അവതാരകരായി പൊതുസമ്മേളനവും കലാസന്ധ്യയും നിയന്ത്രിച്ചു. ഫെല്ലോഷിപ്പ് നൈറ്റ് ജനറല്‍ കണ്‍വീനര്‍ ആന്റോ കവലയ്ക്കല്‍ സമ്മേളനത്തില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. റവ. ഡോ. കെ. ശലോമോന്‍ അച്ചന്‍ നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനയ്ക്കും, റവ. ഏബ്രഹാം സ്കറിയ അച്ചന്റെ ആശിര്‍വ്വാദത്തോടും കൂടി ഫോല്ലോഷിപ്പ് നൈറ്റിന് മംഗള പരിസമാപ്തിയായി.

ഈ പ്രോഗ്രാമിന്റെ വിജയകരമായ നടത്തിപ്പിനായി റവ. ഡോ. മാത്യു പി. ഇടിക്കുള ചെയര്‍മാനായും, ആന്റോ കവലയ്ക്കല്‍ കണ്‍വീനറായും, റവ. ഷിബു റെജിനാള്‍ഡ്, റവ. ജോണ്‍ മത്തായി, ബഞ്ചമിന്‍ തോമസ്, മാത്യു മാപ്ലേറ്റ്, പ്രേംജിത്ത് വില്യംസ്, ജെയിംസ് പുത്തന്‍പുരയില്‍, രഞ്ജന്‍ ഏബ്രഹാം, പ്രവീണ്‍ തോമസ്, ജോര്‍ജ്ജ് പണിക്കര്‍, മാത്യു കരോട്ട്, ആഗ്നസ് മാത്യു, സുനീന ചാക്കോ, സിനില്‍ ഫിലിപ്പ്, ഏലിയാമ്മ പുന്നൂസ് എന്നിവര്‍ അടങ്ങുന്ന കമ്മറ്റി നേതൃത്വം നല്‍കി.

ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളായും, റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്റ്), റവ. മാത്യൂസ് ജോര്‍ജ്ജ് (വൈ. പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ് (സെക്രട്ടറി), റ്റീന തോമസ് (ജോ. സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറാര്‍) എന്നിവര്‍ ഷിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സിലിനു നേതൃത്വം നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here