കൊച്ചി: കത്തോലിക്ക സഭയ്ക്ക് ഇത് കഷ്ടകാലമോ? കൊച്ചിക്കു പിന്നാലെ കൊല്ലത്തും സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുത്തിരിക്കുകയാണ്. കൊല്ലം രൂപതയിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഭാ വിശ്വാസികള്‍ കൊല്ലത്ത് ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും ചെയ്തു. സഭയുടെ വസ്തുവകകള്‍ വില്‍പ്പന നടത്തിയതിനു പിന്നില്‍ ക്രമകേടുണ്ടെന്നാണ് ആരോപണം.

പൗരോഹിത്യത്തിന് ചേരാത്ത ജീവിതചര്യ, സഭയുടെ സ്വത്ത് സംരക്ഷിക്കുന്നതിലെ വീഴ്ച, സഭയുടെ ഉടമസ്ഥതയിലെ ഭൂമി വില്‍പ്പനയിലെ വെട്ടിപ്പ് ഇങ്ങനെ തുടരുന്നു ആരോപണം. ഏറ്റവും ഒടുവില്‍ കൊല്ലം തങ്കശേരിയില്‍ സഭ 8 കോടി രൂപയ്ക്ക് ഭൂമി വിറ്റിട്ട് 1 കോടി രൂപയ്ക്കാണ് ഭൂമി വിറ്റതെന്ന് രേഖകള്‍ ചമച്ചെതെന്നും ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.

ആദിച്ചനല്ലൂരലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരെയുള്ള കേസ് പൂഴ്ത്തി വെച്ചിരിക്കുകയാണെന്ന് ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ അംഗം അഡ്വ ബോറീസ് ആരോപിച്ചു

കൊല്ലം രൂപതയുടെ വിവിധ ഇടവകകളിലെ ഭരണവും കണക്കും സുതാര്യമാക്കണമെന്നൂം ജനാധിപത്യപരമായ രീതിയില്‍ കമ്മിറ്റി രൂപീകരിച്ച് സ്വത്ത് വകകള്‍ കൈകാര്യം ചെയ്യാന്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

2009ല്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള നിയമപരീഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച കേരള ക്രൈസ്തവ സ്വത്തുക്കളും സ്ഥാപനങളും സംബന്ധിച്ച ട്രസ്റ്റ് നിയമം ഉടന്‍ അംഗീകരിച്ച് സര്‍ക്കാര്‍ നിയമ വിധേയമാക്കണമെന്നും സാക്ക് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here