ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭരണ പരിഷ്‌ക്കാരങ്ങളേയും, സാമ്പത്തിക നയങ്ങളേയും പ്രശംസിച്ചു യുണൈറ്റഡ് നാഷന്‍സ് യു.എസ്. അംബാസിഡര്‍ നിക്കി ഹെയ്‌ലി. യു.എന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ നവതേജ സിംഗുമായി കൂടി കൂട്ടികാഴ്ചയിലാണ് അംബാസിഡറുമായി നിക്കി ഹെയ്‌ലി തന്റെ മനസ്സു തുറന്നത്.

ട്രമ്പ്  ഭരണത്തില്‍ നിര്‍ണ്ണായ  സ്ഥാനം ലഭിച്ചപ്പോള്‍ തന്നെ ഇന്ത്യയും-അമേരിക്കയും തമ്മില്‍ സുദൃഢ ബന്ധം സ്ഥാപിക്കണമെന്ന് ആഗ്രച്ചിരുന്നതായി നിക്കി വെളിപ്പെടുത്തി.

ലോകത്തിലെ രണ്ടു ജനാധിപത്യ രാഷ്ട്രങ്ങളായ അമേരിക്കയും ഇന്ത്യയും പല തലങ്ങളിലും ശക്തമായ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും, അതു തുടര്‍ന്നും നിലനിര്‍ത്തുമെന്നും നവതേജ് സിംഗും പറഞ്ഞു.

 ജനുവരി 30ന്് ഇന്ത്യന്‍ അംബാസിഡര്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കുവെയാണ് ഇരുവരും പരസ്പരം തങ്ങളുടെ അംശങ്ങള്‍ കൈമാറിയത്.  പ്രസിഡന്റ്  ട്രമ്പ് ഇന്ത്യയില്‍ എന്തു സംഭവിക്കുന്ന എന്ന സസൂക്ഷമം നിരീക്ഷിക്കുന്നതായും, ഇന്ത്യക്കു വേണ്ടി ഇനിയും എന്തു ചെയ്യാനാകും എന്ന് ചിന്തിക്കുന്നതായും ഹെയ്‌ലി പറഞ്ഞു.

നിക്കി ഹെയ്‌ലി, നവ്‌തേജ്‌സിംഗും തമ്മിലുള്ള കൂടികാഴ്ച ഇന്ത്യക്ക് ഗുണകരമാകുമെന്ന്് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here