ന്യൂ ജേഴ്‌സി: നിലവിലെ യു എസ് കോൺഗ്രസും വൈറ്റ് ഹൗസ് ഭരണകൂടവും കുടിയേറ്റ നിയമ പരിഷ്‌കരണത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ച് പദ്ധതിയിടുമ്പോൾ, ഏഴു പതിറ്റാണ്ടു നീണ്ട ഗ്രീൻ കാർഡ് അപേക്ഷാ കുടിശിക തീർപ്പാക്കണമെന്നാവശ്യപ്പെട്ട് സ്‌കിൽഡ് ഇമിഗ്രന്റ്‌സ് ഇൻ അമേരിക്ക (എസ്.ഐ.ഐ.എ) സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും ചർച്ചകളും സംഘടിപ്പിക്കുന്നു. യു എസ് തലസ്ഥാനത്ത് ഒത്തുചേരുന്ന എസ്.ഐ.ഐ.എയുടെ 500-ഓളം അംഗങ്ങൾ യു എസ് കോൺഗ്രസ് പ്രതിനിധികളും സെനറ്റർമാരുമായി ദിവസം മുഴുവൻ നീളുന്ന കൂടിക്കാഴ്ചകളും ചർച്ചകളുമാണ് പദ്ധതിയിട്ടിട്ടുള്ളത്.

യു എസിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നാലാം തവണ ഒത്തുകൂടുന്ന ഇവർ വാഷിങ്ടൺ ഡി.സിയിലെ നേതാക്കൾക്ക് വ്യക്തമായ ഒരു സന്ദേശമാണ് നൽകാൻ ഉദ്ദേശിക്കുന്നത് – തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡ് അപേക്ഷാ കുടിശിക ഉടൻ തീർപ്പാക്കുക. സെനറ്റർ ഓറിൻ ഹാച്ച് മുന്നോട്ടുവയ്ക്കുന്ന ഇമിഗ്രേഷൻ ഇന്നവേഷൻ (ഐ-സ്‌ക്വയേർഡ്) നിയമത്തെ ഹാർദ്ദവമായി പിന്തുണയ്ക്കുന്ന ഇവർ ഇതിന് ഇരു പാർട്ടികളുടേയും പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിലുമാണ്. അതുവഴി ഈ നിയമം എത്രയും വേഗം നടപ്പാക്കിയെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആരോഗ്യരംഗത്തു നിന്നുള്ള പ്രൊഫഷണലുകൾ, ഗവേഷകർ, എഞ്ചിനിയർമാർ, സാങ്കേതിക രംഗത്തുനിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊപ്പം, എച്ച്-4 വിസ ആഗ്രഹിക്കുന്ന കുട്ടികൾ, ജീവിത പങ്കാളികൾ (എച്ച് -4 ഇഎഡി) തുടങ്ങിയവരെല്ലാം ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നു. കാരണം പുതിയ പ്രഖ്യാപനം ഇവരെയെല്ലാം ബാധിക്കുന്നതാണ്. അമേരിക്കയിലുള്ള ദശലക്ഷ കണക്കിന് വരുന്ന ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഇവർ അമേരിക്കയെ സ്വന്തം നാടായി കണ്ട് പരിചരിക്കുന്നവരാണ്. വിവിധ തരത്തിൽ സാമ്പത്തിക നിക്ഷേപങ്ങളും വൈകാരിക ബന്ധങ്ങളുമാണ് ഇവർ ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഈ നാട്ടിൽ എത്തിയ അന്നു മുതൽ ഇവിടുത്തെ സമ്പദ് വ്യവസ്ഥയിലേക്കും സമൂഹ പുരോഗതിക്കും വേണ്ടി പ്രയത്‌നിക്കുന്ന സമൂഹമാണിവർ. പുതിയ നിയമങ്ങളുടെ പശ്ചാത്തലത്തിൽ ഇവർ തങ്ങളുടെ മുഴുവൻ സമ്പാദ്യവും വിട്ടെറിഞ്ഞ് രാജ്യത്തു നിന്ന് പുറത്തു പോവാൻ നിർബന്ധിതരാവും. നിലവിൽ ഒരു ജോലി മാറ്റമോ, ജോലിയിലെ സ്ഥാനക്കയറ്റം സ്വീകരിക്കലോ രാജ്യത്തിന് പുറത്തേക്ക് ഒരു യാത്രയോ പോലും ഇവർക്ക് പേടി സ്വപ്‌നമാണ്.

ഇതോടൊപ്പം പ്രതിഷേധക്കാർ മാധ്യമ പ്രവർത്തകരെ കാണാനുള്ള സൗകര്യവും അപ്പർ സെനറ്റ് പാർക്കിൽ (റസൽ സെനറ്റ് ബിൽഡിങ്ങിന് എതിർവശം) ഒരുക്കിയിട്ടുണ്ട്. ഉയർന്ന നൈപുണ്യമുള്ളവരായ ഈ കുടിയേറ്റക്കാരെയും അവരുടെ പങ്കാളികളേയും മക്കളേയും കാണുന്നതിനും പ്രശ്‌നത്തിന്റെ ഗൗരവം അറിയുന്നതിനും അവ പരിഹരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിനുമായി എല്ലാ മാധ്യമ പ്രവർത്തകരേയും ഇവിടേക്കു സ്വാഗതം ചെയ്യുന്നു.

എസ്.ഐ.ഐ.എ

കഴിഞ്ഞ എഴുപതിലേറെ വർഷങ്ങളായി തൊഴിൽ അധിഷ്ഠിത ഗ്രീൻകാർഡ് പ്രതിസന്ധിയിൽ കുടുങ്ങി കിടക്കുന്നവരുടെ ഒരു ഗ്രൂപ്പാണ് സ്‌കിൽഡ് ഇമിഗ്രന്റ്‌സ് ഇൻ അമേരിക്ക അഥവാ എസ്.ഐ.ഐ.എ. ഒരു ഫേസ്ബുക്ക് കൂട്ടായ്മയായി ഈ സംഘത്തിൽ ഇന്ന് വിവിധ മേഖലകളിൽ നിന്നായി 153000 അംഗങ്ങളുണ്ട്. ആരോഗ്യരംഗത്തു നിന്നുള്ള പ്രൊഫഷണലുകൾ, ഗവേഷകർ, എഞ്ചിനിയർമാർ, വിവിധ വ്യവസായ മേഖലകളിൽ നിർണായക ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് ഈ ഗ്രൂപ്പിലുള്ളത്. കൂടുതൽ വിവരങ്ങൾക്ക് http://7monthsvs70years.siia.us എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Tel: ഷിജോ ജോസഫ് (850-485-8719)

LEAVE A REPLY

Please enter your comment!
Please enter your name here