ഡൽഹി: ഗ്രെയ്സ് ബൈബിൾ സ്ക്കൂൾ സ്ഥാപകൻ ഡോ.പോൾ പിള്ള ( 85 ) തിങ്കൾ ഇന്ന് രാത്രി 9.30 ന് നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ നടക്കും. ഡോ. പോൾ പിള്ള 1932ൽ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ ഒരു ഹൈന്ദവ ഭവനത്തിൽ ജനിച്ചു. തിരുവനന്തപുരം യൂണി. കോളേജിൽ ബിരുദവും1967-ൽ നിയമബിരുദവും നേടി ആൻഡമാൻ നിക്കോബാർ ദീപിൽ നിയമവകുപ്പിൽ ദ്യോഗസ്ഥനായിരുന്നു. പിന്നീട് ഭാരതസുവിശേഷികരണത്തെക്കുറിച്ച് ദർശനം പ്രാപിക്കുകയും ഉദ്യോഗം രാജിവെച്ച് ചെന്നൈയിലെ ഹിന്ദുസ്ഥാൻ ബൈബിൾ സ്ക്കൂളിലും അമേരിക്കയിലെ റ്റാൽ ബോട്ട് തിയോളജിക്കൽ സെമിനാരിയിലും പഠിച്ചു. 1964-ൽ ഇന്ത്യയിലേക്ക് മടങ്ങി ഇന്ത്യാ ഇൻലാൻറ് മിഷന് തുടക്കമിട്ടു. ഡൽഹി ബൈബിൾ ചർച്ചിന്റെ ആരംഭവും ഇക്കാലത്ത് നടന്നു. 1974-ൽ ഹരിയാനയിലെ ഗഡ്ഗാവിനടുത്ത് പ്രശസ്തമായ ഗ്രേസ് ബൈബിൾ കോളജ് ആരംഭിച്ചു. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഒട്ടേറെ യുവാക്കൾ ഇവിടെ ബൈബിൾ പഠനം അഭ്യസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here