Home / പുതിയ വാർത്തകൾ / ഫൊക്കാന സുവനീയറിന്റെ ചീഫ് എഡിറ്റർ എബ്രഹാം പോത്തൻ, കോർഡിനേറ്റർസ് ആയി ജീമോൻ വർഗീസ്, ലീല മാരേട്ട്, ഗണേഷ് നായർ എന്നിവരും.

ഫൊക്കാന സുവനീയറിന്റെ ചീഫ് എഡിറ്റർ എബ്രഹാം പോത്തൻ, കോർഡിനേറ്റർസ് ആയി ജീമോൻ വർഗീസ്, ലീല മാരേട്ട്, ഗണേഷ് നായർ എന്നിവരും.

ന്യൂയോര്‍ക്ക്‌: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട്നുബന്ധിച്ച്‌ പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ചീഫ് എഡിറ്റർ ആയി എബ്രഹാം പോത്തനെയും, ഫിനാൻസ് കോറിനേറ്റർ ആയി ജീമോൻ വർഗീസിനെയും,സുവനീയർ കോർഡിനേറ്റർ ആയി ലീല മാരേട്ടിനെയും കോ കോർഡിനേറ്റർ ആയി ഗണേശൻ നായരെയും നിയമിച്ചതായി പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ്,കണ്‍വന്‍ഷൻ ചെയർമാൻ മാധവൻ നായർ എന്നിവർ അറിയിച്ചു. മലയാള സംസ്‌കൃതിയുടെ തിലകക്കുറിയായി ശ്രേഷ്ഠഭാഷാ പദമലങ്കരിക്കുന്ന നമ്മുടെ മാതൃഭാഷയുടെ വര്‍ണ്ണാഭമായ പൂക്കള്‍ സുവനീയറിൽ പൊട്ടിവിടരുന്നു. കേരളത്തനിമയും, പഴമയും, പാരമ്പര്യങ്ങളും ചേരുന്ന ദേവ-ദ്രാവിഡ ഭാഷയെ അണിയിച്ചൊരുക്കാന്‍ ഇക്കുറി അക്ഷര സ്‌നേഹികള്‍ക്കും, ഭാഷാസ്‌നേഹികള്‍ക്കും ഒപ്പം മലയാള മുഖധാരാ സഹിത്യത്തിലെ പ്രശസ്തരും ഇതിൽ ഭാഗമാകുന്നു. നാം ഫിലാഡൽഫിയായിൽ ഒത്ത്കൂടുമ്പോൾ നാളെ ഓർത്ത്‌ വയ്ക്കുവാൻ ഒരു സ്മരണിക . കേവലം ഫൊക്കാനയുടെ വിജയഗീതി മാത്രമല്ല ഈ സ്മരണിക.…

ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട്നുബന്ധിച്ച്‌ പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ചീഫ് എഡിറ്റർ ആയി എബ്രഹാം പോത്തനെയും, ഫിനാൻസ് കോറിനേറ്റർ ആയി ജീമോൻ വർഗീസിനെയും,സുവനീയർ കോർഡിനേറ്റർ ആയി ലീല മാരേട്ടിനെയും കോ കോർഡിനേറ്റർ ആയി ഗണേശൻ നായരെയും

User Rating: Be the first one !

ന്യൂയോര്‍ക്ക്‌: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട്നുബന്ധിച്ച്‌ പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ചീഫ് എഡിറ്റർ ആയി എബ്രഹാം പോത്തനെയും, ഫിനാൻസ് കോറിനേറ്റർ ആയി ജീമോൻ വർഗീസിനെയും,സുവനീയർ കോർഡിനേറ്റർ ആയി ലീല മാരേട്ടിനെയും കോ കോർഡിനേറ്റർ ആയി ഗണേശൻ നായരെയും നിയമിച്ചതായി പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ്,കണ്‍വന്‍ഷൻ ചെയർമാൻ മാധവൻ നായർ എന്നിവർ അറിയിച്ചു.

മലയാള സംസ്‌കൃതിയുടെ തിലകക്കുറിയായി ശ്രേഷ്ഠഭാഷാ പദമലങ്കരിക്കുന്ന നമ്മുടെ മാതൃഭാഷയുടെ വര്‍ണ്ണാഭമായ പൂക്കള്‍ സുവനീയറിൽ പൊട്ടിവിടരുന്നു. കേരളത്തനിമയും, പഴമയും, പാരമ്പര്യങ്ങളും ചേരുന്ന ദേവ-ദ്രാവിഡ ഭാഷയെ അണിയിച്ചൊരുക്കാന്‍ ഇക്കുറി അക്ഷര സ്‌നേഹികള്‍ക്കും, ഭാഷാസ്‌നേഹികള്‍ക്കും ഒപ്പം മലയാള മുഖധാരാ സഹിത്യത്തിലെ പ്രശസ്തരും ഇതിൽ ഭാഗമാകുന്നു.

നാം ഫിലാഡൽഫിയായിൽ ഒത്ത്കൂടുമ്പോൾ നാളെ ഓർത്ത്‌ വയ്ക്കുവാൻ ഒരു സ്മരണിക . കേവലം ഫൊക്കാനയുടെ വിജയഗീതി മാത്രമല്ല ഈ സ്മരണിക. ജയാപജയങ്ങളുടെ ശിഷ്ടപത്രവുമല്ല. ഭൂത വര്‍ത്തമാന ഭാവികളെ ഒരു ചരടിൽ കോര്‍ക്കുക എന്ന ശ്രമകരമായ ദൗത്യത്തിന്റെ സാക്ഷാല്ക്കാരം ആണ് ഇത്. ഈ അഭ്യാസത്തില് എത്രമാത്രം ഞങ്ങള്‍ക്കു വിജയിക്കുവാനായി എന്നത് തീരുമാനിക്കാന് മാന്യ വായനക്കാര്‍ക്ക് വിട്ടുതരികയാണ്. നമ്മുടെ പ്രസ്ഥാനം നേടിയ പ്രസക്തിയും ജനകീയതയും ഈ സുവനീര് തുറന്നുകാട്ടിത്തരും. ഫൊക്കാനയും ഇവിടുത്തെ മലയാളി സമൂഹവും നേരിടുന്ന വിഷയങ്ങള്, അവശ്യംവേണ്ട പരിഹാരങ്ങള് എല്ലാം ഈ ഏടുകളില് നിങ്ങള്‍ക്കു വായിക്കാം. ഇത് മറ്റേതിലും മികച്ചതെന്നു പറയുന്നില്ലെങ്കിലും ഇതിലും മികച്ചത് മറ്റൊന്ന് ഉണ്ടെന്നു പറയാനാവില്ല.

ഈ സുവനീയറിലേക്ക് കഥ, കവിത, ലേഖനം, നര്‍മ്മം, അനുഭവ വിവരണം, കാര്‍ട്ടൂണ്‍ തുടങ്ങിയവയും ക്ഷണിക്കുന്നു .ഇരുനൂറില്‍പ്പരം പേജുകളില്‍ മേന്മയേറിയ കടലാസില്‍ അച്ചടിക്കുന്ന സുവനീറില്‍ ഒട്ടനവധി പ്രശസ്‌ത മലയാളി സാഹിത്യകാരന്മാരുടെ രചനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

സംഘടനകളുടേയും ഗുണകാംക്ഷികളുടേയും ആശംസകളും, ബിസിനസ്‌ പരസ്യങ്ങളും സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതാണെന്ന്‌ ചീഫ്‌ എഡിറ്റര്‍എബ്രഹാം പോത്തൻ ,ഫിനാൻസ് കോറിനേറ്റർ ആയി ജീമോൻ വർഗീസ് ,സുവനീയർ കോർഡിനേറ്റർ ലീല മാട്ട് കോ കോർഡിനേറ്റർ ഗണേശൻ നായർ എന്നിവർ അറിയിച്ചു.

Check Also

ഗൺവൈലൻസ് നിയമങ്ങൾ പരിഷ്കരിക്കുവാൻ ഫൊക്കാനാ കോൺഗ്രസ് മാൻമാർക്ക് നിവേദനം നൽകും:ജോർജി വർഗീസ്

ഫ്ലോറിഡ :അമേരിക്കയിലെ ഗൺവൈലൻസ് നിയമങ്ങൾ പരിഷ്കരിക്കുവാൻ കോൺഗ്രസ് മാൻമാർക്ക് നിവേദനം നൽകുമെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ് …

Leave a Reply

Your email address will not be published. Required fields are marked *