• തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷണന്‍ പരിപാടി ഉദ്‌ഘാടനം ചെയ്യും
  • 10,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
  • കേരളത്തിന്റെ ചുമതലയുള്ള മാലിദ്വീപ് ഡെപ്യൂട്ടി കോണ്‍സല്‍ ജാദുള്ള ഹുസൈൻ തൗഫീഗ് പ്രത്യേക അതിഥിയായിരിക്കും, യുഎഇ കോൺസുലേറ്റും പങ്കെടുക്കും.

കൊച്ചി (07-02-2018): ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ നടന്ന മൂന്നാമത് ഇൻഡിവുഡ് ഫിലിം കാർണിവൽ മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത് മാധ്യമപ്രവർത്തകർക്കുള്ള അവാർഡ് പ്രഖ്യാപിച്ചു. 

പാട്രിക്കോ ബ്രൂണോ (വാൾസ്ട്രീറ്റ് ജേർണൽ), സതീഷ് ദണ്ഡവേണി (ഇ ടിവി), ബാപ്പ മുഖർജീ (ടൈംസ് ഓഫ് ഇന്ത്യ), ഹൈദരാബാദ് ഓൺലൈൻ, ദീപക് ധർമ്മടം (അമൃതാ ടി വി), സുധാകർ റെഡ്‌ഡി (ഈനാടു), ദിനു പ്രകാശ് (മനോരമ ന്യൂസ്), ദിലീപ് സേഥി (ബോളിവുഡ് ദുനിയാ), ആർ ജയേഷ് (മലനാട് ടിവി), ലക്ഷമൈയ്യ, (എക്സ്പ്രസ് ന്യൂസ്) എന്നിവർ അർഹരായി.     

ഇന്റർനാഷണൽ ബിസിനസ് ടൈംസ്, ചന്ദു എസ് നായർ (ദൂരദർശൻ മലയാളം), ബിവി മഹാലക്ഷ്മി (ഫിനാൻഷ്യൽ എക്സ്പ്രസ്), സിജി ചന്ദ്രമോഹൻ (മാതൃഭൂമി), അനിൽ ബി നായർ (ഗോവ മലയാളി) തുടങ്ങിയവർ പ്രത്യേക പരാമർശവും നേടി.  

ഫെബ്രുവരി ഒമ്പതിന് മൂന്ന് മണിക്ക് തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഏരീസ് എപ്പിക്ക സ്റ്റുഡിയോയിൽ വെച്ച് തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷണന്‍ അവാർഡുകൾ വിതരണം ചെയ്യും. 10,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 

കേരളത്തിന്റെ ചുമതലയുള്ള മാലിദ്വീപ് ഡെപ്യൂട്ടി കോണ്‍സല്‍ ജാദുള്ള ഹുസൈൻ തൗഫീഗ് പ്രത്യേക അതിഥിയായിരിക്കും, യുഎഇ കോൺസുലേറ്റും പങ്കെടുക്കും.    

പോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, കെടിഡിസി ചെയർമാൻ എം വിജയകുമാർ, ടൂർഫെഡ് എംഡി ഷാജി മാധവൻ, ഇൻഡിവുഡ് സ്ഥാപക ഡയറക്ടറും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സിഇഓയും ചെയർമാനുമായ സോഹൻ റോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 

ഇൻഡിവുഡ് ഫിലിം കാർണിവലിന് മാത്രമായി പ്രത്യേകം ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ഇൻഡിവുഡ് ഫിലിം കാർണിവൽ മാധ്യമ അവാർഡ്. സിനിമ പത്രപ്രവർത്തനം പ്രോത്സാഹിപ്പിക്കുകയാണ് ലക്‌ഷ്യം.

കൂടുതൽ വിവരങ്ങൾക്ക്:
മുകേഷ് എം നായർ:
9539009983/9846094947
mukesh.nair@indywood.co.in/pr@indywood.co.in

LEAVE A REPLY

Please enter your comment!
Please enter your name here