Home / ഇന്ത്യ / ദേവിയെ ചുരിദാര്‍ അണിയിച്ചു: പൂജാരിമാരുടെ പണിപോയി

ദേവിയെ ചുരിദാര്‍ അണിയിച്ചു: പൂജാരിമാരുടെ പണിപോയി

നാഗപട്ടണം:ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ സാരിക്ക് പകരം ദേവിയെ ചുരിദാര്‍ അണിയിച്ച സംഭവത്തില്‍ രണ്ട് പൂജാരിമാരെ ക്ഷേത്ര ഭരണസമിതി പുറത്താക്കി. നാഗപട്ടണത്തെ മയിലാടുതുറൈയിലാണ് അഭയാംബിക ദേവി ക്ഷേത്രത്തിലാണ് സംഭവം. ദേവിയെ ചുരിദാറണിയിച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൂജാരിമാരെ ് നീക്കിയത്. മയിലാടുതുറൈ സ്വദേശികളായ കല്യാണസുന്ദരം(75), മകന്‍ കെ രാജ്(45) എന്നിവരെയാണ് പൂജാരി സ്ഥാനത്ത് നിന്ന് നീക്കിയത്.

കഴിഞ്ഞ 50 വര്‍ഷമായി കല്യാണ സുന്ദരം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നതാണ്, എന്നാല്‍ രാജ് പൂജാരിയായി ചുമതല ഏറ്റിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂ,
ഈ മാസം രണ്ടിനായിരുന്നു സംഭവം. അഭയാംബിക ദേവി വിഗ്രഹത്തില്‍ ചന്ദനം ചാര്‍ത്തല്‍ ചടങ്ങിന്റെ ഭാഗമായി പരമ്പരാഗത വേഷമായ സാരി മാറ്റി ചുരിദാര്‍ രൂപം നല്‍കുകയായിരുന്നു. വര്‍ഷങ്ങളായുള്ള ക്ഷേത്രാചാരത്തെയും പാരമ്പര്യത്തെയും നിന്ദിച്ചെന്നാരോപിച്ച് പൂജാരിമാരോട് ജോലിയില്‍ നിന്ന് ഉടന്‍ പുറത്തുപോകണമെന്ന് ക്ഷേത്രം അധികൃതര്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ പുരാതനമായ ശിവക്ഷേത്രമാണ് മയൂരനാഥ ക്ഷേത്രം.

നാഗപട്ടണം:ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ സാരിക്ക് പകരം ദേവിയെ ചുരിദാര്‍ അണിയിച്ച സംഭവത്തില്‍ രണ്ട് പൂജാരിമാരെ ക്ഷേത്ര ഭരണസമിതി പുറത്താക്കി. നാഗപട്ടണത്തെ മയിലാടുതുറൈയിലാണ് അഭയാംബിക ദേവി ക്ഷേത്രത്തിലാണ് സംഭവം. ദേവിയെ ചുരിദാറണിയിച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൂജാരിമാരെ ് നീക്കിയത്. മയിലാടുതുറൈ സ്വദേശികളായ കല്യാണസുന്ദരം(75), മകന്‍ കെ രാജ്(45) എന്നിവരെയാണ് പൂജാരി സ്ഥാനത്ത് നിന്ന് നീക്കിയത്. കഴിഞ്ഞ 50 വര്‍ഷമായി കല്യാണ സുന്ദരം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നതാണ്, എന്നാല്‍ രാജ് പൂജാരിയായി ചുമതല ഏറ്റിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂ, ഈ മാസം രണ്ടിനായിരുന്നു സംഭവം. അഭയാംബിക ദേവി വിഗ്രഹത്തില്‍ ചന്ദനം ചാര്‍ത്തല്‍ ചടങ്ങിന്റെ ഭാഗമായി പരമ്പരാഗത വേഷമായ സാരി മാറ്റി ചുരിദാര്‍ രൂപം നല്‍കുകയായിരുന്നു. വര്‍ഷങ്ങളായുള്ള ക്ഷേത്രാചാരത്തെയും പാരമ്പര്യത്തെയും നിന്ദിച്ചെന്നാരോപിച്ച് പൂജാരിമാരോട് ജോലിയില്‍ നിന്ന് ഉടന്‍ പുറത്തുപോകണമെന്ന് ക്ഷേത്രം അധികൃതര്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ പുരാതനമായ ശിവക്ഷേത്രമാണ് മയൂരനാഥ ക്ഷേത്രം.

നാഗപട്ടണം:ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ സാരിക്ക് പകരം ദേവിയെ ചുരിദാര്‍ അണിയിച്ച സംഭവത്തില്‍ രണ്ട് പൂജാരിമാരെ ക്ഷേത്ര ഭരണസമിതി പുറത്താക്കി.

User Rating: Be the first one !

Check Also

മുസ്​ലിമായി ജീവിക്കാന്‍ അനുവദിക്കണമെന്ന് ഹാദിയ

ന്യൂഡല്‍ഹി: താന്‍ മുസ്​ലിമാണെന്നും അതിനാൽ തന്നെ മുസ്​ലിമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്​ ഹാദിയയുടെ സത്യവാങ്​മൂലം. സുപ്രീം കോടതിയിലാണ്​ സത്യവാങ്​മൂലം സമര്‍പിച്ചത്​. …

Leave a Reply

Your email address will not be published. Required fields are marked *