വയനാട്: വളര്‍ത്തുനായയുടെ കടിയേറ്റ് സ്ത്രീ മരിച്ച സംഭവത്തില്‍ നായയുടെ ഉടമസ്ഥനെ അറസ്റ്റ് ചെയ്തു. വൈത്തിരി കാരിച്ചാല്‍ സ്വദേശി ജോസാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തിരുന്നു.

തിങ്കളാഴ്ചയാണ് അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന രാജമ്മ(54) എന്ന സ്ത്രീ നായയുടെ കടിയേറ്റ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വഴിക്കാണ് നായ ഇവരെ ആക്രമിച്ചത്. റോട്‌വീലര്‍ ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്.

ഒരു കൈ മുഴുവനായും മറ്റേ കൈ ഭാഗികമായും തലയുടെ ഒരു ഭാഗവും നായ കടിച്ചു പറിച്ചു. ചോര വാര്‍ന്ന്​ അബോധാവസ്ഥയിലായ ഇവരെ വാര്‍ഡ്​ മെമ്പര്‍ ബഷീര്‍ പൂക്കാടന്‍ വൈത്തിരി  താലൂക്ക്​​ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ശേഷം ഇവരെ കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here