ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭയില്‍ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടേത് രാഷ്ട്രീയ പ്രസംഗമാണെന്നും ജനങ്ങളെ ബാധിക്കുന്ന ഈ വിഷയങ്ങള്‍ അവഗണിച്ചെന്നും രാഹുല്‍ പറഞ്ഞു.

റാഫേല്‍ വിമാന ഇടപാടിനെക്കുറിച്ചോ കര്‍ഷകരെയോ യുവാക്കളുടെ തൊഴിലിനെക്കുറിച്ചോ പ്രധാനമന്ത്രി സംസാരിച്ചില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പ്രതിപക്ഷത്തിനും നെഹ്‌റു കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിക്കുകയാണ് മോദി ചെയ്തതെന്നും രാഹുല്‍ വിമര്‍ശിച്ചു. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന കാര്യം അദ്ദേഹം മറന്നുപോയതാകും ഇതിന് കാരണമെന്നും രാഹുല്‍ പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് കോണ്‍ഗ്രസിനും നെഹ്‌റു കുടുംബത്തിനും എതിരെ മോദി ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് ചെയ്ത പാപത്തിന്റെ ഫലം ഓരോ ദിവസവും രാജ്യം അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് മോദി ആരോപിച്ചു.

1947ല്‍ ഇന്ത്യാ വിഭജന കാലത്തും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. രാജ്യത്തെ വിഭജിക്കുന്നതിനു കൂട്ടുനിന്നവരാണ് കോണ്‍ഗ്രസ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ കശ്മീരിന്റെ സ്ഥിതി മറ്റൊന്നാകുമായിരുന്നു. രാജീവ് ഗാന്ധിയുടെ അപമാനത്തില്‍ മനംനൊന്താണ് എന്‍.ടി രാമറാവു തെലുങ്കുദേശം പാര്‍ട്ടി ഉണ്ടാക്കിയതെന്നും മോദി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here