കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹരജി കോടതി തള്ളി. കൂടാതെ, നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും അങ്കമാലി മജിസ്‌ട്രേറ്റ്  കോടതി തീരുമാനിച്ചു.

ദൃശ്യങ്ങള്‍ വിട്ടുനല്‍കിയാല്‍ അത് പുറത്തുപോകാനും നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ അത് ദുരുപയോഗം ചെയ്യപ്പെടാനുമുള്ള സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ദൃശ്യങ്ങള്‍ വിട്ടുനല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് സിസി ടിവി ദൃശ്യങ്ങള്‍ അടക്കമുള്ള ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ കോടതി അംഗീകരിക്കുകയും അനുകൂലമായി ഉത്തരവുണ്ടാവുകയും ചെയ്തിരുന്നു. ഫോണ്‍ രേഖകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, മറ്റു രേഖകള്‍ എന്നിവയുടെ പകര്‍പ്പുകളും ദിലീപിന് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here