ഫിലാഡൽഫിയ: ഫിലാഡെൽഫിയയുടെ അഭിമാനമായ ഫിലാഡൽഫിയ ഈഗിൾസ് അൻപത്തി രണ്ടാമത് സൂപ്പർ ബോൾ ചാമ്പ്യൻ മാരായി ചരിത്ര പുസ്തകത്തിൽ ഇടം പിടിച്ചു.

നാഷണൽ ഫുട് ബോൾ ലീഗിൽ മുൻപ് മൂന്നു തവണ ഫിലാഡൽഫിയ ഈഗിൾസ് ചാമ്പ്യൻ മാരായിട്ടുണ്ടെങ്കിലും അൻപത്തി ഒന്നു വര്ഷങ്ങക്ക് മുൻപ് സൂപ്പർ ബോൾ രൂപീകരിക്കപ്പെട്ട ശേഷം ഇതാദ്യ മായാണ് ഈഗിൾസ് വിജയം കൈവരിക്കുന്നത്.

മുൻപ് അഞ്ചു തവണ സൂപ്പർ ബോൾ ചാമ്പ്യൻ മാരായിരുന്ന ന്യൂ ഇംഗ്ലണ്ട് പാട്രിയോട്ടിനെ യാണ് ഫിലാഡൽഫിയ ഈഗിൾസ് 41 – 33 ലീഡിൽ തറ പറ്റിച്ചത്.

വിജയാഘോഴത്തിന്റ്റെ ഭാഗമായി ഫിലാഡൽഫിയ സിറ്റിയിൽ പരേഡ് നടത്തുമെന്ന് മേയർ ജിം കെന്നി ട്വിറ്ററിൽ കുറിച്ചു. വിജയാഘോഷം സമാധാനപരമാവണമെന്നു മേയർ പത്ര സമ്മേളനത്തിൽ കൂടി അറിയിച്ചിട്ടുണ്ട്. പരേഡ് നടക്കുന്ന ഭാഗങ്ങളിൽ റോഡ് അടച്ചിടുന്നതിനാൽ ബസുകൾ മുടങ്ങുമെന്നും യാത്രക്കാർ മുൻകരുതലുകൾ എടുക്കണമെന്നും സെപ്റ്റ അതോറിറ്റി അറിയിച്ചു.

ഫിലാഡൽഫിയയിലെ വിവിധ മലയാളി സംഘടനകളും മീറ്റിംഗുകൾ സംഘടിപ്പിച്ചു ഫിലാഡൽഫിയ ഈഗ്ൾസ്നെ അഭിനന്ദിച്ചു.

വാർത്ത സുമോദ് നെല്ലിക്കാല

ഫിലാഡൽഫിയ

LEAVE A REPLY

Please enter your comment!
Please enter your name here