ഫിലഡല്‍ഫിയാ: ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പെന്‍സല്‍വാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ചാപ്റ്റര്‍ മുന്‍ വൈസ് പ്രസിഡന്റ് സജി കരിങ്കുറ്റിയുടെ അനുസ്മരണ സമ്മേളനവും, ഇന്‍ഡ്യയുടെ 69-മത് റിപ്പബ്ലിക്ദിനാഘോഷവും സംയുക്തമായി ഫെബ്രുവരി 10 ശനിയാഴ്ച 5PM മുതല്‍ അതിഥി റെക്‌സ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വച്ച്(9321 Krewstone Rd, Phila, PA- 1915) നടത്തപ്പെടുന്നു.

അമേരിക്കയില്‍ INOC കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയും, പെന്‍സല്‍വാനിയാ ചാപ്റ്ററിന്റെ വളര്‍ച്ചയില്‍ അക്ഷീണം യത്‌നിക്കുകയും ചെയ്ത മഹത് വ്യക്തിത്വത്തിനുടമയായിരുന്നു അകാലത്തില്‍ പൊലിഞ്ഞ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവ് ശ്രീ.സജി കരിങ്കുറ്റി. അദ്ദേഹത്തിന്റെ ആകസ്മികമായ വേര്‍പാടില്‍ ചാപ്റ്ററിന്റെ അനുശോചന മീറ്റിംഗില്‍ അമേരിക്കയിലെ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത് അനുശോചനം അറിയിക്കുന്നതും, പെന്‍സല്‍വാനിയാ ചാപ്റ്ററിലെ കോണ്‍ഗ്രസ്സ് അനുഭാവികളും സജിയുടെ സുഹൃത്തുക്കളും ദീപ്തമായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതും ആയിരിക്കും.  ഈ മീറ്റിംഗിലേക്ക് ഫിലഡല്‍ഫിയായിലെ എല്ലാ മലയാളീ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്

കുര്യന്‍ രാജന്‍(പ്രസിഡന്റ്)-610 457 5868

ഫിലിപ്പോസ് ചെറിയാന്‍(ട്രഷറാര്‍)-215 605 7310

സന്തോഷ് ഏബ്രഹാം-ജനറല്‍ സെക്രട്ടറി-215 605 6914

LEAVE A REPLY

Please enter your comment!
Please enter your name here