ന്യൂഡല്‍ഹി: പാന്‍ കാര്‍ഡിനായി ആദായ നികുതി വകുപ്പില്‍ ആഴ്ചതോറും എത്തുന്നത് 15 മുതല്‍ 25 ലക്ഷം വരെ അപേക്ഷകള്‍. മണിക്കൂറുകള്‍ മുതല്‍ രണ്ടാഴ്ച വരെ എടുത്താണ് ഇവര്‍ക്ക് കാര്‍ഡുകള്‍ അനുവദിക്കുന്നത്.

എന്‍.എസ്.ഡി.എല്‍ ഇ-ഗവ്, യു.ടി.ഐ.ഐ.ടി.എസ്.എല്‍ എന്നീ സേവനദാതാക്കള്‍ വഴിയാണ് ആദായ നികുതി വകുപ്പ് പാന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നത്. അപേക്ഷ ശേഖരിക്കല്‍, തുടര്‍നടപടി, വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യല്‍, വകുപ്പിലേക്ക് സമര്‍പ്പിക്കല്‍ എന്നീ ജോലികളാണ് ഇവര്‍ ചെയ്യുന്നത്.

കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ പ്രതാപ് ശുക്ല ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യങ്ങള്‍.

ജനുവരി 28 ലെ കണക്കു പ്രകാരം 20,73,434 അപേക്ഷകള്‍ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here