ടോറോന്റോ : കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 1 നു ആരംഭിച്ച വാട്സ്ആപ് ബൈബിൾ ക്വിസ് രണ്ടാം റൗണ്ട് പിന്നിട്ടപ്പോൾ കാനഡയുടെ വിവിധ പ്രവിശ്യകളിൽ നിന്ന് അറുപതോളം പേർ പങ്കെടുത്തു.

രണ്ടാം റൗണ്ടിൽ സിമി മാത്യു കുരുവിള ( നയാഗര ) , സോമി ബിജു (ടോറോന്റോ ) സുമി ജെറി (ഹാമിൽട്ടൺ),ലീന അനിൽ (ബ്രാംപ്ടൺ) എന്നിവരാണ് മുന്നിട്ടു നില്കുന്നത്.

ബൈബിളിനെ പത്തോളം ഭാഗങ്ങളായി വിഭചിച്ചു വിവിധ റൗണ്ടുകളായാണ് മത്സരം നടക്കുന്നത്.തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 8 മണിക്ക് ഇടുന്ന ചോദ്യത്തിന് 10 വരെ ഉത്തരം പറയാൻ സാവകാശം ഉണ്ട്.

പാസ്റ്റർ ജോബിൻ പി മത്തായി ബൈബിൾ ക്വിസ് നു നേതൃത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here