വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും കരുത്തേറിയ റോക്കറ്റായ ഫാല്‍ക്കണ്‍ ഹെവിയോടൊപ്പം കയറ്റി വിട്ട ടെസ് ല റോഡ്സ്റ്റര്‍ കാര്‍ യാത്ര തുടരുന്നു. ഇപ്പോള്‍ കാര്‍ ചൊവ്വയിലേക്കുള്ള ലക്ഷ്യം തെറ്റി വ്യാഴത്തിന് മുന്‍പുള്ള ഛിന്ന ഗ്രഹമേഖലയിലാണ്. ആദ്യത്തെ ബഹിരാകാശ സ്‌പോര്‍ട്‌സ് കാറാണ് ടെസ് ല. ചൊവ്വ ലക്ഷ്യമിട്ട നടത്തിയ യാത്രയുടെ വീഡിയോ ഭൂമിയിലേക്ക് അയക്കുന്നുണ്ട്.

ഛിന്ന ഗ്രഹമേഖലയില്‍ നിന്ന് കാര്‍ പുറത്തേക്ക് കടന്നാല്‍ വര്‍ഷങ്ങളോളം സൗരയൂഥത്തില്‍ ചുറ്റിക്കറങ്ങിയേക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കാറിന്റെ ഭാരം 1305 കിലോയോളം വരും. കാറിന്റെ ഡ്രൈവര്‍ സ്റ്റാര്‍മാന്‍ എന്ന പാവയാണ്.

കാര്‍ വിജയകരമായി യാത്ര തുടരുകയാണെന്ന് സ്‌പെയ്‌സ് എക്‌സ് കമ്പനി ഉടമ ഇലോണ്‍ മസ്‌ക് വ്യക്തമാക്കി. സാധാരണ ഇത്തരം പരീക്ഷണ പറക്കലിനിടെ കോണ്‍ക്രീറ്റ് കട്ടകളാകും ഉപയോഗിക്കുന്നത്. ഈ വിരസതയ്ക്ക് പകരമായാണ് പ്രിയപ്പെട്ട കാര്‍ തന്നെ റോക്കറ്റിനൊപ്പം വിടാന്‍ തീരുമാനിച്ചതെന്നാണ് എലോണ്‍ മസ്‌ക് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here