തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്കു പിന്നാലെ കെ.എസ്.ഇ.ബിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. വൈദ്യുത ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചെയര്‍മാന്‍ അറിയിച്ചു.

അഞ്ച് വര്‍ഷമായി പെന്‍ഷന്‍ ഫണ്ടിലേക്ക് പണം മാറ്റുന്നില്ല. ബോണ്ട് ഇറക്കി പലിശ പെന്‍ഷന്‍ ഫണ്ടിലേക്കു മാറ്റാനുള്ള ശ്രമവും നടന്നില്ല. 1877 കോടിയാണ് സഞ്ചിത നഷ്ടം. പെന്‍ഷന്‍ ബാധ്യത വര്‍ഷം തോറും വലുതായിക്കൊണ്ടിരിക്കുകയാണ്.

ജീവനക്കാരുടെ മാസ്റ്റര്‍ പെന്‍ഷന്‍ ആന്‍ഡ് ഗ്രാറ്റ്വിറ്റി ട്രസ്റ്റിലേക്ക് നല്‍കേണ്ട ബോര്‍ഡിന്റെ വിഹിതം പോലും നിക്ഷേപിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ചെയര്‍മാന്‍ കത്തില്‍ വ്യക്തമാക്കുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാല്‍ സഹകരിക്കണമെന്ന് ജീവനക്കാരുടെ പ്രതിനിധികളോട് കത്തില്‍ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here