ന്യൂഡല്‍ഹി: ഒരബദ്ധമൊക്കെ ഏത് —-നും പറ്റുമെന്നാണല്ലോ. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിക്ക് ഒരു ഒന്നൊന്നര അബദ്ധമായിപ്പോയി പിണഞ്ഞത്. സംഗതി ഒരു കോമയിടാന്‍ മറന്നതാണ്. എന്നാല്‍ അത് വരുത്തിയ വിന ചില്ലറയല്ല. പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ സന്ദേശത്തിന്റെ ഉദ്ദേശം തന്നെ മാറ്റിക്കളഞ്ഞു ഈ കോമ.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ അബദ്ധം സംഭവിച്ചത്. ഇത് നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. പാവങ്ങള്‍ക്ക് ഗുണമേന്മയുള്ളതും ചെലവ് കുറഞ്ഞതുമായ ആരോഗ്യസംരക്ഷണം  ഉറപ്പാക്കാന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം എന്നായിരുന്നു രാജ്യത്തിന്റെ പ്രധാനമന്ത്രി ട്വീറ്റിലൂടെ ഉദ്ദേശിച്ചത്. പക്ഷേ, കോമ വിട്ടപ്പോള്‍ ഗുണമേന്മ കുറഞ്ഞതും താങ്ങാന്‍ ആവാത്തതുമായ ആരോഗ്യ സംരക്ഷണം നല്‍കാം എന്നായിപ്പോയി സന്ദേശം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്വീറ്റില്‍ സംഭവിച്ച ഒരബദ്ധം കൊണ്ടാടുകയാണ് സോഷ്യല്‍ മീഡിയ. പ്രധാനമന്ത്രിയെ ഗ്രാമര്‍ പഠിപ്പിക്കാന്‍ വരെ മുതിര്‍ന്നു ചില വീരന്‍മാര്‍. തെറ്റു തിരുത്താനും സന്ദേശം ഒഴിവാക്കാനും പറയുന്നവരും ധാരാളമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here