Home / കേരളം / സിനിമ മേഖല കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം: മന്ത്രി ടി പി രാമകൃഷ്ണൻ

സിനിമ മേഖല കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം: മന്ത്രി ടി പി രാമകൃഷ്ണൻ

  • നാലാമത് ഇൻഡിവുഡ് ഫിലിം കാർണിവലിന് ഹൈദരാബാദ് വേദിയാകും
  • ഇൻഡിവുഡ് ഫിലിം കാർണിവൽ ജേർണലിസം അവാർഡുകൾ വിതരണം ചെയ്‌തു
  • വിജയികൾക്ക് 10,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും സമ്മാനമായി നൽകി
  • കേരളത്തിന്റെ ചുമതലയുള്ള മാലിദ്വീപ് ഡെപ്യൂട്ടി കോണ്‍സല്‍ ജാദുള്ള ഹുസൈൻ തൗഫീഗ് പ്രത്യേക അതിഥിയായിരുന്നു.

കൊച്ചി (09-02-2018): നാലാമത് ഇൻഡിവുഡ് ഫിലിം കാർണിവൽ (ഐഎഫ് സി 2018) ഡിസംബർ ഒന്ന് മുതൽ നാല് വരെ ഹൈദരാബാദിൽ നടക്കും. നാല് ദിവസം നീണ്ട് നിൽക്കുന്ന ഇൻഡിവുഡ് ഫിലിം കാർണിവലിൽ  സിനിമ നിര്‍മ്മാണം, വിതരണം, പരസ്യം, തീയേറ്ററുകള്‍, തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളിലെ  പ്രദർശനങ്ങൾക്കും വിപണനത്തിനുമായി വിവിധ തരം പ്രദർശന മേളകളും ഒരുക്കും. 50,000 കാണികൾ പങ്കെടുക്കുന്ന കാർണിവലിൽ 100 രാജ്യങ്ങളിൽ നിന്നുള്ള  5000 വ്യാപാരപ്രതിനിധികളും 500 ൽ പരം നിക്ഷേപകരും, 300 പ്രദർശകരും, 3500 ൽ അധികം പ്രതിഭകളും പങ്കെടുക്കുമെന്ന് ഇൻഡിവുഡ് സ്ഥാപക ഡയറക്ടർ സോഹൻ റോയ് പറഞ്ഞു.

ടെക്‌നോപാർക്ക് ആസ്ഥാനമായ ഏരീസ് എപ്പിക്ക സ്റ്റുഡിയോയിൽ വെള്ളിയാഴ്‌ച നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ കഴിഞ്ഞ വർഷം ഡിസംബർ ഒന്ന് മുതൽ നാല് വരെ നടന്ന മൂന്നാമത് ഇൻഡിവുഡ് ഫിലിം കാർണിവൽ മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത് മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കുമുള്ള അവാർഡുകൾ തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷണന്‍ വിതരണം ചെയ്‌തു

ലോകത്തിലെ ഏറ്റവും വലിയ സിനിമ വിപണികളിൽ ഒന്നായ ഇന്ത്യൻ സിനിമ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഇന്ത്യൻ സിനിമയുടെ വളർച്ച കൂടുതൽ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. ഇത് വേണ്ട രീതിയിൽ ഉപയോഗിച്ചാൽ യുവാക്കൾക്കും രാജ്യത്തിനും ഏറെ മുന്നേറാൻ സാധിക്കും മന്ത്രി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇതിനു ഇൻഡിവുഡ് എടുക്കുന്ന എല്ലാ ശ്രമങ്ങൾക്കും കേരള സർക്കാർ പിന്തുണയും നൽകും അദ്ദേഹം അറിയിച്ചു.

സിനിമ പത്രപ്രവർത്തനം പ്രോത്സാഹിപ്പിക്കാൻ വേണ്ടി പ്രത്യേകം ഏർപ്പെടുത്തിയതാണ് ഇൻഡിവുഡ് ഫിലിം കാർണിവൽ ജേർണലിസം അവാർഡ്.

പാട്രിക്കോ ബ്രൂണോ (വാൾസ്ട്രീറ്റ് ജേർണൽ), സതീഷ് ദണ്ഡവേനി (ഇ ടിവി), ബാപ്പ മുഖർജീ (ടൈംസ് ഓഫ് ഇന്ത്യ), ഹൈദരാബാദ്ഓൺലൈൻ.ഇൻ, ദീപക് ധർമ്മടം (അമൃതാ ടിവി), സുധാകർ റെഡ്‌ഡി (ഈനാടു), എം ദിനു പ്രകാശ് (മനോരമ ന്യൂസ്), ദിലീപ് സേഥി (ബോളിവുഡ് ദുനിയാ), ആർ ജയേഷ് (മലനാട് ടിവി), ലക്ഷമൈയ്യ (എക്സ്പ്രസ് ന്യൂസ്) തുടങ്ങിയവർക്ക് പ്രഥമ ഇൻഡിവുഡ് ഫിലിം കാർണിവൽ ജേർണലിസം അവാർഡുകൾ വിതരണം ചെയ്‌തു.

ഇന്റർനാഷണൽ ബിസിനസ് ടൈംസ്, ചന്ദു എസ് നായർ (ദൂരദർശൻ മലയാളം), ബിവി മഹാലക്ഷ്മി (ഫിനാൻഷ്യൽ എക്സ്പ്രസ്), സിജി ചന്ദ്രമോഹൻ (മാതൃഭൂമി), അനിൽ ബി നായർ (ഗോവ മലയാളി) തുടങ്ങിയവർ പ്രത്യേക പരാമർശവും നേടി.

വിജയികൾക്ക് 10,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും സമ്മാനമായി നൽകി. 10 ബില്യൺ യുഎസ് ഡോളർ സംരംഭമായ ഇൻഡിവുഡാണ് അവാർഡ് സംഘടിപ്പിച്ചത്.  2000 ഇന്ത്യൻ ശതകോടീശ്വരന്മാരും കോര്‍പ്പറേറ്റുകളും പിന്തുണക്കുന്ന ഇൻഡിവുഡ് നയിക്കുന്നത് പ്രവാസി വ്യവസായിയായ സോഹൻ റോയിയാണ്.

കേരളത്തിന്റെ ചുമതലയുള്ള മാലിദ്വീപ് ഡെപ്യൂട്ടി കോണ്‍സല്‍ ജാദുള്ള ഹുസൈൻ തൗഫീഗ് പ്രത്യേക അതിഥിയായിരുന്നു. കെടിഡിസി ചെയർമാൻ എം വിജയകുമാർ, ടൂർഫെഡ് എംഡി ഷാജി മാധവൻ, നിർമ്മാതാവ് രജപുത്ര രഞ്ജിത്ത്, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സതീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

രാജ്യത്തെ മികച്ച മാധ്യമ പ്രവർത്തകരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഇൻഡിവുഡ് മീഡിയ എക്സെല്ലെന്‍സ് അവാർഡും ഇൻഡിവുഡ് സംഘടിപ്പിക്കുന്നുണ്ട്. ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, ഗോവ, ചെന്നൈ, കേരളം, ഹൈദരാബാദ് എന്നിവിടങ്ങളിലെ മാധ്യമപ്രവർത്തകരെ ഇതിനോടകം ആദരിച്ചു.

Check Also

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘അഭിയുടെ കഥ അനുവിന്റേയും’ പുതിയ ടീസര്‍

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘അഭിയുടെ കഥ അനുവിന്റേയും’ പുതിയ ടീസര്‍ പുറത്തെത്തി. മലയാളത്തിലും തമിഴിലും ഒരുക്കുന്ന ചിത്രത്തില്‍ …

Leave a Reply

Your email address will not be published. Required fields are marked *