നാഫാ (നോർത്ത് അമേരിക്കൻ ഫിലിം അവാർഡ്‌സ് ) അവാർഡുകൾ പ്രഖാപിച്ചു. മികച്ച നടൻ ദുൽഖർ സൽമാൻ (പറവ,സോളോ ) മികച്ച നടൻ ,മഞ്ജുവാര്യർ (ഉദാഹരണം സുജാത) മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. നാഫാ അവാർഡ് സംഘടിപ്പിക്കുന്ന ഫ്രീഡിയ എന്റർടൈൻമെൻറ് കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഫ്രീഡിയ ചെയർമാൻ ഡോ: ഫ്രീമു വർഗീസ്,സി.ഇ.ഓ സിജോ വടക്കൻ, ഡയറക്ടർ ആനി ലിബു , ഹെഡ്ജ് ഈവൻസ് എം.ഡി ജേക്കബ് എബ്രഹാം (സജി) എന്നിവർ പത്രസമ്മേളനത്തിൽ സന്നിഹിതായിരുന്നു. അമേരിക്കൻ മലയാളികൾ വോട്ടെടുപ്പിലൂടെയാണ് പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത്. ജൂൺ 30 ന് ന്യൂയോർക്കിലും,ജൂലൈ 1 ന് കാനഡയിലെ ടോറോന്റോയിലും അവാർഡ് നിശകൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here