ദുബായ്: ‘ഖലീജ് ടൈംസ്’ അസോസിയേറ്റ് ബിസിനസ് എഡിറ്ററും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ ചെയര്‍മാനുമായ ഐസക് ജോണിന്റെ മാതാവും പരേതനായ മത്തായിക്കുട്ടി പട്ടാണിപ്പറമ്പിലിന്റെ ഭാര്യയുമായ ബേബി ജോണ്‍ (93) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കായംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മല്ലപ്പള്ളി വട്ടശ്ശേര്യാല്‍ കുടുംബാംഗമാണ്. മറ്റു മക്കള്‍: ഡോ. നിര്‍മല തരകന്‍ (അഹല്യ ഹോസ്പിറ്റല്‍, അബുദാബി), അഡ്വ. എബ്രഹാം ജോണ്‍ (ഷാര്‍ജ), സഖിമോള്‍ ജെയിംസ് (ദുബൈ). മരുമക്കള്‍: എസ്തര്‍ ഐസക് (അധ്യാപിക, ഗള്‍ഫ് മോഡല്‍ സ്‌കൂള്‍, ദുബൈ), പരേതനായ ഡോ. വര്‍ഗീസ് തരകന്‍, ബിന്ദു, ജെയിംസ് മാത്യു. 

LEAVE A REPLY

Please enter your comment!
Please enter your name here