ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ വിജയം അര്‍ഹിച്ചിരുന്നില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കൊഹ്‌ലി. മഴയ്ക്ക് ശേഷം ഇന്ത്യന്‍ ബൗളിങ് പതറിപ്പോയെന്നും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇത് മുന്‍തൂക്കം നല്‍കിയെന്നും കൊഹ്‌ലി വ്യക്തമാക്കി.

ദക്ഷിണാഫ്രിക്ക മികച്ച രീതിയില്‍ കളിച്ചു. വിജയം അവര്‍ക്ക് അര്‍ഹതപ്പെട്ടതായിരുന്നു. പിച്ചിന് വൈകുന്നേരം വേഗത കൂടി. കൊഹ്‌ലി കൂട്ടിച്ചേര്‍ത്തു. മഴ മൂലം 28 ഓവറില്‍ 202 റണ്‍സെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം പുനര്‍ നിര്‍ണയിച്ചിരുന്നു. ഏകദിനത്തിന് പകരം ടിട്വന്റി ശൈലിയിലാണ് മത്സരം നടന്നതെന്നും കൊഹ്‌ലി ചൂണ്ടിക്കാട്ടി.

50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സാണ് ഇന്ത്യ നേടിയത്. ശിഖര്‍ ധവാന്റെ സെഞ്ചുറിയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. എന്നാല്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം അഞ്ചു വിക്കറ്റ് ശേഷിക്കെ മറികടന്നപ്പോള്‍ ഇന്ത്യയ്ക്ക് പരമ്പര നേടാനുള്ള അവസരം നഷ്ടപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here