തിരുവനന്തപുരം: മുന്‍ മന്ത്രി കെ. ബാബു വരവില്‍കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്നു  വിജിലന്‍സ്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും വിജിലന്‍സ് അറിയിച്ചു. ബാബുവിന്റെ സ്വത്തില്‍ പകുതിയോളം അനധികൃമാണെന്നും വിജിലന്‍സ് വ്യക്തമാക്കി.

കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. കെ. ബാബു നല്‍കിയ പുതിയ വിശദീകരണവും തൃപ്തികരമല്ലെന്നാണു വിജിലന്‍സ് നിലപാട്.
 
ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം അന്തിമഘട്ടത്തിലെന്നു വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ബാബുവിന്റെ ബിനാമിയെന്നു വിജിലന്‍സ് ആരോപിച്ച ബാബുറാമിന്റെ ഹരജി പരിഗണിക്കുമ്പോഴാണു വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെ തെളിവുകളൊന്നുമില്ലാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണു ബാബുറാം ഹൈക്കോടതിയെ സമീപിച്ചത്.

ബാബുറാമിനെതിരെ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here