ലീഗില്‍ മോഹന്‍ ബഗാനെ അട്ടിമറിച്ച് ഗോകുലം കേരള എഫ് സിയ്ക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ ജയം. കേരളത്തിനായി അല്‍ അജ്മി, ഹെന്റി കിസെക്ക എന്നിവരാണ് ഗോള്‍ നേടിയത്. കാമെറൂണിയന്‍ താരം ദിപാണ്ഡ ഡിക്ക മോഹന്‍ ബഗാന്‍ ഏക ഗോള്‍ നേടി.

രണ്ടാംപകുതിയില എഴുപത്തി ഏഴാം മിനിറ്റില്‍ ഗോകുലത്തിന്റെ ഹെന്റി ആയിരുന്നു ആദ്യ ഗോളടിച്ചത്. പാസ് സ്വീകരിച്ച അല്‍ അജ്മി ഗോള്‍ നേടിയപ്പോള്‍ സ്‌കോര്‍ 01. എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ തന്നെ ഡിക്കയിലൂടെ ബഗാന്‍ സമനില പിടിച്ചു.

തൊണ്ണൂറാം മിനിറ്റില്‍ മുസയുടെ പാസ് സ്വീകരിച്ച ഹെന്റി കിസെക്ക മികച്ചൊരു ഷോട്ടിലൂടെ ബഗാന്‍ ഗോള്‍ കീപ്പര്‍ ഷില്‍ട്ടന്‍ പോളിനെ മറികടക്കുയായിരുന്നു. 7 മിനിറ്റ് നീണ്ട എക്‌സ്ട്രാ ടൈമില്‍ ഡിപാണ്ട മോഹന്‍ ബഗാനായി ഷോട്ട് ഉതിര്‍ത്തെങ്കിലും പന്ത് ക്രോസ് ബാറില്‍ തട്ടി തെറിച്ചു, ഒപ്പം സമനിലയും.

LEAVE A REPLY

Please enter your comment!
Please enter your name here