ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചിട്ടു. ഇവിടെ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

തെംസ് നദിയില്‍ നിന്നാണ് രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനു ചുറ്റുമുള്ള 250 മീറ്റര്‍ ചുറ്റളവില്‍ ജനങ്ങള്‍ക്ക് പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ബോംബ് കണ്ടെത്തിയത്. ഏകദേശം 500 കി.ഗ്രാം ഭാരമുണ്ട് ഈ ബോംബിനെന്ന് അധികൃതര്‍ അറിയിച്ചു.

പ്രാദേശിക വിമാനങ്ങള്‍ മാത്രമാണ് സിറ്റി വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തുന്നത്. ഏകദേശം 120 ഓളം സര്‍വീസുകളാണ് ദിവസവും സിറ്റി വിമാനത്താവളത്തില്‍ നിന്നു ഓപറേറ്റ് ചെയ്യുന്നത്. ഇംഗ്ലണ്ടിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നാണ് ലണ്ടന്‍ സിറ്റി വിമാനത്താവളം.

LEAVE A REPLY

Please enter your comment!
Please enter your name here