വാഷിംഗ്ടണ്‍: 27 വര്‍ഷമായി പൂട്ടിക്കിടന്ന വീടിനുള്ളില്‍ കണ്ടെത്തിയത് ഫെറാരിയുടെ 12 സിലിണ്ടര്‍ കാറായ 1966 മോഡല്‍ 275, ജിടിബി, 1976 മോഡല്‍ ഷെല്‍ബി കോബ്ര തുടങ്ങി മോഡലുകള്‍. ഇതില്‍ കോബ്രയ്ക്കു ഇപ്പോഴും കാര്യമായ തകരാറുകളില്ലെന്നത് അതിശയകരം. മറ്റു മൂന്നു മോഡലുകളുടെ ബ്രേക്ക് പ്രവര്‍ത്തനക്ഷമമല്ല.

നോര്‍ത്ത് കരോലിനിയിലെ ഒരു വീട് പൊളിക്കാനെത്തിയവരാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ 27 വര്‍ഷമായി കാറുകളില്‍ ആരും തൊട്ടിട്ടുപോലുമില്ലെന്നു ഇവര്‍ പറയുന്നു. രണ്ടു മോഡലുകള്‍ക്ക് 2.8 ദശലക്ഷം പൗണ്ട് വില ഇപ്പോഴും കിട്ടുമെന്നു ഹഗേര്‍ടി എന്ന ക്‌ളാസിക് കാര്‍ ഇന്‍ഷുറന്‍സ് കമ്പനി പറയുന്നു. പ്രദേശത്തെ മുന്‍സിപ്പല്‍ അധികൃതര്‍ പൊളിക്കാനിരുന്ന പഴയ വീടിനുള്ളില്‍നിന്നും ലഭിച്ച വാഹനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ഹാഗേര്‍ടിയുടെ യുട്യൂബ് ചാനലില്‍ ടോം കോട്ടെര്‍ അവതരിപ്പിക്കുന്ന ബാര്‍ണ്‍ ഫൈന്‍ഡ് ഹണ്ടര്‍ എപ്പിസോഡിലൂടെ ലക്ഷക്കണക്കിന് വാഹനപ്രേമികളാണ് കണ്ടത്.

മോര്‍ഗന്‍, ട്രയംഫ് ടിആര്‍6 കാറുകളും ഇവിടെ നിന്നും കണ്ടെടുക്കാനായി. ചാനലിലൂടെ വിവരം പുറത്തറിഞ്ഞതോടെ കാറിന്റെ ഉടമസ്ഥന്‍ സ്ഥലത്തെത്തി. ഫെറാരിയും ഷെല്‍ബിയും ലേലം ചെയ്യാനാണ് ഇയാളുടെ പരിപാടി.

LEAVE A REPLY

Please enter your comment!
Please enter your name here