Home / കേരളം / കപ്പല്‍ശാലയില്‍ സ്‌ഫോടനമുണ്ടായത് വാതക ചോര്‍ച്ചയെ തുടര്‍ന്നാണെന്ന് ചെയര്‍മാന്‍; മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം

കപ്പല്‍ശാലയില്‍ സ്‌ഫോടനമുണ്ടായത് വാതക ചോര്‍ച്ചയെ തുടര്‍ന്നാണെന്ന് ചെയര്‍മാന്‍; മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം

കൊച്ചി: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറിക്ക് കാരണം വാതക ചോര്‍ച്ചയെന്ന് കൊച്ചി ഷിപ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ് നായര്‍. സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് വാതകത്തിന്റെ ഗന്ധമുണ്ടായി. ജോലി നടന്നിരുന്നത് ടാങ്കിന്റെ ഉള്ളിലാണ്. ടാങ്കിന്റെ ഒരു ഭാഗത്ത് വാതകം നിറഞ്ഞിരുന്നു. മരിച്ച മൂന്ന് പേര്‍ അഗ്നനിശമസേന വിഭാഗത്തിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തരമായി പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഡയറക്ടര്‍ ഓപ്പറേഷന്‍സിന്റെ നേതൃത്തില്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. 5 മലയാളികള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി ഗെവിൻ റെജി, വൈപ്പിൻ സ്വദേശി എം.എം.റംഷാദ്, തൃപ്പൂണിത്തുറ എരൂർ സ്വദേശി സി.എസ്.ഉണ്ണികൃഷ്ണൻ, എരൂർ സ്വദേശി എം.വി.കണ്ണൻ, തേവര സ്വദേശിയായ കെ.ബി.ജയൻ എന്നിവരാണു മരിച്ചത്.

അഭിലാഷ്, സച്ചു, ജയ്സണ്‍,ശ്രീരൂപ്, ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള ഇവരിൽ ശ്രീരൂപിന്റെ നില ഗുരുതരമാണ്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ തീവ്രപരിചരണവിഭാഗത്തിലാണ്. അതേസമയം കപ്പലിനുള്ളിൽ ആരും കുടുങ്ങിക്കിടപ്പില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എൻ.പി.ദിനേശ് അറിയിച്ചിരുന്നു.

Check Also

വാല്‍പാറയില്‍ നാലരവയസ്സുകാരനെ കൊന്ന പുലിയെ കെണിവച്ചുപിടിച്ചു

തൃശൂര്‍: അതിരപ്പിള്ളി വാല്‍പാറയില്‍ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന നാലരവയസ്സുകാരനെ കടിച്ചുകൊന്ന പുലിയെ കെണിവച്ചുപിടിച്ചു. കുട്ടിയുടെ വീടിനു സമീപത്തു വനംവകുപ്പ് വച്ച കൂട്ടിലാണ് …

Leave a Reply

Your email address will not be published. Required fields are marked *