ഇസ്‌ലാമാബാദ്: ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ ഒടുവില്‍ പാകിസ്താന്‍ മുട്ടു മടക്കി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദ് തീവ്രവാദിയെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചു. 1997ലെ തീവ്രവാദ വിരുദ്ധ നയം ഭേദഗതി ചെയ്താണ് നടപടി. നിയമത്തില്‍ പാക് പ്രസിഡന്റ് ഒപ്പിട്ടു. ഇതോടെ യു.എന്‍ നിരോധിച്ച സംഘടനകള്‍ രാജ്യത്ത് നിരോധിതമാകും.

1997ലെ ഭീകര വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 11 ബി, 11 ഇ എന്നിവയാണ് ഭേദഗതി വരുത്തുന്നത്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം പാരിസില്‍ അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് പാകിസ്താന്റെ നടപടി. ഭീകരവാദത്തെ സഹായിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാകിസ്താനെ ‘ഗ്രേ’ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യയും അമേരിക്കയും യോഗത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് സൂചനയുണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ നടപടികളെന്നാണ് സൂചന. ഫെബ്രുവരി 18 മുതല്‍ 23 വരെയാണ് യോഗം.

ഹാഫിസിന്റെ സംഘടനയായ ജമാഅത്തു ദഅ്‌വയുടെ ആസ്ഥാന മന്ദിരത്തില്‍ നിന്ന് പൊലിസ് കഴിഞ്ഞ ദിവസം ബാരിക്കേഡുകള്‍ നീക്കം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here