ന്യൂഡല്‍ഹി: പെണ്ണുകെട്ടി വിദേശത്തേക്ക് മുങ്ങുന്ന വിദഗ്ദര്‍ക്കിട്ട് പണികൊടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത്തരക്കാരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനാണ് നീക്കം. വിവാഹം കഴിച്ച ശേഷം മുങ്ങുന്ന പ്രവാസികളുെട ഇന്ത്യയിലെ സ്വത്ത് കണ്ടുകെട്ടാനാണ് തീരുമാനം. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധിയാണ് നിയമനിര്‍മാണത്തെപ്പറ്റി സൂചന നല്‍കിയത്.

ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക് മുങ്ങുന്നവെന്ന് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ നിയമ നിര്‍മാണം നടത്തുന്നത് പരിഗണിക്കുന്നത്. അതോടൊപ്പം, ഭാര്യമാരെ ഉപേക്ഷിച്ചുപോയവരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കാനും തീരുമാനമായി. ഇക്കാര്യം പരിഗണിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടും. ഗാര്‍ഹിക പീഡനം, സ്ത്രീധനത്തിനായുള്ള പീഡനം തുടങ്ങിയ കേസുകളില്‍ ഉള്‍പെട്ട് വിദേശത്തേയ്ക്ക് മുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് കൂടിയാണ് നടപടി.

പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതോടെ ഇവര്‍ക്ക് തിരികെ നാട്ടിലെത്താതിരിക്കാന്‍ സാധിക്കില്ലെന്നാണ് കമ്മിറ്റി വിലയിരുത്തിയത്. മുങ്ങിയ ഭര്‍ത്താക്കന്മാര്‍ക്കെതിരെ തിരച്ചില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള അധികാരം കൂടി നല്‍കി ഇത്തരം കേസുകളില്‍ ഇടപെടാനുള്ള സമിതിയെ ശക്തിപ്പെടുത്താനും തീരുമാനമായി.

LEAVE A REPLY

Please enter your comment!
Please enter your name here