വാഷിങ്ടണ്‍: ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷന്‍ (ഐ.എസ്.എസ്) വാണിജ്യാടിസ്ഥാനത്തിലുള്ള സ്വകാര്യ വ്യവസായ സ്ഥാപനമാവുമോ? വെറ്റ്ഹൗസാണ് ഇത് സംബന്ധിച്ച ഊഹാഭോഗങ്ങള്‍ക്ക് ശക്തി പകരുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചെലവുകൂടിയ പദ്ധതികള്‍ നിര്‍ത്തിവയ്ക്കാന്‍ പോവുകയാണ് വൈറ്റ് ഹൗസെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഐ എസ് എസ് സ്വകാര്യവല്‍ക്കരിച്ചുകൊണ്ട് ചെറിയ ഭ്രമണപഥം ഉണ്ടാക്കാനാണ് യുഎസ് സ്‌പെസ് ഏജന്‍സി നാഷണല്‍ എയ്‌റോനോട്ടിക്‌സും നാസയും ശ്രമിക്കുന്നതെന്നും ഇത് റഷ്യയുമായി സംയുക്തമായാണ് നടപ്പിലാക്കുയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.     

അന്തര്‍ദേശിയ സംഘങ്ങളായ കനേഡിയന്‍, യൂറോപ്യന്‍, ജപ്പാനിസ് തുടങ്ങിയ സ്‌പെയ്‌സ് ഏജന്‍സികളെ പ്രകൃതിപരമായ ഗവേഷണങ്ങള്‍ നടത്താന്‍ ഈ സ്‌റ്റേഷനില്‍ അനുവദിക്കും.എന്നാല്‍ 2025 വരെ ഐ എസ് എസിന് കേന്ദ്രീകൃതമായ പിന്‍തുണ ഒഴിവാക്കുമെന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഭാവിയില്‍ ഐ എസ് എസ് വാണിജ്യാടിസ്ഥാനത്തിലുള്ള സ്വകാര്യ വ്യവസായ സ്ഥാപനമാവാന്‍ സാധ്യതയുണ്ടെന്ന് നാസയില്‍ നിന്ന് ലഭിച്ച രേഖകള്‍ പറയുന്നു.

ഭൂമിയുടെ ഭ്രമണപഥത്തില്‍ മനുഷ്യരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ വേണ്ടി നാസ അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ അന്തര്‍ദേശീയ വാണിജ്യാടിസ്ഥാനത്തിലുള്ള സഹകരണം കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here