ഡാളസ്: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് സഭകളുടെ നാഷണൽ കോൺഫ്രൻസിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധപട്ടണങ്ങളിൽ സംഘടിപ്പിക്കുന്ന പ്രമോഷണൽ മീറ്റിംഗുകളുടെ ഡാളസ് സമ്മേളനം ഫെബ്രുവരി 17 ശനിയാഴ്ച നടക്കും. വൈകിട്ട് 6:30 നു ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡ് ( 8501 Liberty Grove Road, Rowlett, Texas 75089) സഭാമന്ദിരത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രത്യേകസമ്മേളനത്തിൽ നാഷണൽ കോൺഫ്രൻസ് ഭാരവാഹികളും, സഭയുടെ ഡാളസ് ഏരിയയിലെ ശുശ്രൂഷ- വിശ്വാസ സമൂഹവും പങ്കെടുക്കും. ജൂലൈയിൽ ഒക്കലഹോമ സിറ്റിയിൽ നടക്കുന്ന കോൺഫ്രൻസിന്റെ വിവിധ സജ്ജീകരണങ്ങളെ കുറിച്ച് ഭാരവാഹികൾ വിവരണം നൽകും. ഡാളസിലെ അനുഗ്രഹീതരായ ഗായകർ പങ്കെടുക്കുന്ന ഗാന നിശയും പ്രമോഷണൽ മീറ്റിംഗിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. നാഷണൽ ഭാരവാഹികളായ പാസ്റ്റർ ജെയിംസ് റിച്ചാർഡ് (പ്രസിഡന്റ്), പാസ്റ്റർ ഫിജോയി ജോൺസൺ ( വൈസ് പ്രസിഡന്റ്), വിജു തോമസ് ( സെക്രട്ടറി), ഡേവിഡ് കുരുവിള ( ട്രഷറർ), പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസ് (യൂത്ത് കോർഡിനേറ്റർ), ലോക്കൽ പ്രതിനിധികളായ അലക്സ് മാത്യു, പാസ്റ്റർ റെനി ചെറിയാൻ എന്നിവർ സമ്മേളനത്തിനു നേതൃത്വം നൽകും.

വാർത്ത: പ്രസാദ് തീയാടിക്കൽ – നാഷണൽ മീഡിയ കോർഡിനേറ്റർ

LEAVE A REPLY

Please enter your comment!
Please enter your name here