ടൊറന്റോ: വടക്കന്‍ അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയായ ടൊറന്റോ മലയാളി സമാജത്തിന്റെ (ടി.എം.എസ്) പ്രസിഡന്റായി അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായ ടോമി കോക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായിരുന്നു. സമാജം വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, കമ്മിറ്റി അംഗം, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാന കമ്മിറ്റി അംഗം, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ടോമി കഴിഞ്ഞ വര്‍ഷത്തെ ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍ ആയിരുന്നു. സീറോ മലബാര്‍ സഭയുടെ കാനഡയിലെ ആദ്യ കൈക്കാരനും, കമ്യൂണിറ്റി സര്‍വീസിനുള്ള ഇത്തവണത്തെ ഇന്‍ഡോ- അമേരിക്കന്‍ പ്രസ് ക്ലബ് അവാര്‍ഡ് ജേതാവുമാണ്.

സെക്രട്ടറി രാജേന്ദ്രന്‍ തളപ്പത്ത് മികച്ച സംഘാടകനും, സമാജത്തിന്റെ സ്‌പോര്‍ട്‌സ് കണ്‍വീനറും, കമ്മിറ്റിയംഗവുമായിരുന്നു. റോയി ജോര്‍ജ് കഴിഞ്ഞ തവണയും ട്രഷററായിരുന്നു.

പ്രവര്‍ത്തനത്തിന്റെ അമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന ടൊറന്റോ മലയാളി സമാജത്തിന്റെ ജൂബിലി ആഘോഷങ്ങള്‍ വര്‍ണ്ണഭബളമാക്കുന്നതിനു പ്രഗത്ഭരായ ഒരു നിരയെ തന്നെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തിരിക്കുന്നത്.

മറ്റ് ഭാരവാഹികള്‍:
ഷിബു പി. ജോണ്‍ (വൈസ് പ്രസിഡന്റ്), സന്തോഷ് ജേക്കബ് (ജോയിന്റ് സെക്രട്ടറി), സനീഷ് ജോസഫ് (ജോയിന്റ് ട്രഷറര്‍) എന്നിവരും, ജെയിന്‍ ജോസഫ് (എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍), അമിത് മാത്യു (അസി. എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍), ഇസ്മയില്‍ കുഴിച്ചാല്‍ (സ്‌പോര്‍ട്‌സ് കണ്‍വീനര്‍).

കമ്മിറ്റി അംഗങ്ങള്‍: ബിനു കട്ടത്തറ, ബെലന്റ് മാത്യു, ഗീവര്‍ഗീസ് മത്തായി, ജോര്‍ജ് എസ്തഫാനോസ്, ജോസി കാരക്കാട്ട്, കുര്യന്‍ സേവ്യര്‍, ലിസ് കൊച്ചുമ്മന്‍, മനു മാത്യു, സംഗമേശ്വരന്‍ അയ്യര്‍, സെബി ജോസഫ്.

ബോര്‍ഡ് ഓഫ് ട്രസ്റ്റി: അലക്‌സാണ്ടര്‍ പി. അലക്‌സാണ്ടര്‍, ബിജു കട്ടത്തറ, ജോണ്‍ പി. ജോണ്‍, സാബു കാട്ടുകുടിയില്‍, തോംസണ്‍ ജോസഫ്, ടോമി ജോസഫ്.

ഇന്റേണല്‍ ഓഡിറ്റേഴ്‌സ്: റോയി പൗലോസ്, സോണി മാത്യു.

 

LEAVE A REPLY

Please enter your comment!
Please enter your name here