മികച്ച വിജയം നേടി മുന്നേറുന്ന അക്ഷയ് കുമാര്‍ ചിത്രം പാഡ്മാന്‍ തമിഴിലേയ്ക്കും എത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാനിറ്ററി പാഡുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന കോയമ്പത്തൂര്‍ സ്വദേശി അരുണാചലം മുരുഗാനന്ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രം തമിഴില്‍ എത്തുമ്പോള്‍ മുരുഗാനന്ദനായി വേഷമിടുന്നത് ധനുഷ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആര്‍ത്തവവും, ആരോഗ്യവും വിഷയമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ആര്‍. ബല്‍കിയാണ് .സോനം കപൂര്‍, രാധിക ആപ്‌തെ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here