സോണി ഡിത്ത്

പ്രണയം ഒരു സഖാവാണ്
അത് നടത്തിയ വിപ്ലവങ്ങൾക്ക് കണക്കില്ല
അതിന്റെ രക്തസാക്ഷികളെ വിരലിലെണ്ണിത്തീരില്ല.

അതിന്റെ പതാകച്ചുവപ്പ്
അതിന്റെ മുദ്രാവാക്യങ്ങൾ
തലയിലേറ്റി നില്ക്കുന്നു,
പൂവാകള്‍ ചെമ്പരത്തികള്‍ 

പ്രണയം
കാലങ്ങൾ കവിഞ്ഞ് കവിഞ്ഞ്
നമ്മളും ഹൃദയത്തിലേന്തി നില്ക്കുന്നൊരാ
കടുംചുവപ്പുള്ള കടൽത്തിര 
___________________
ബൈ ദി ബൈ പ്രണയം ഒരു രാഷ്ട്രീയവും ഏതോ ഒരു മതവും കൂടിയാണ്

സോണി ഡിത്ത്

LEAVE A REPLY

Please enter your comment!
Please enter your name here