Home / ചരമം / ഫോമാ അഡൈ്വറി ബോര്‍ഡ് വൈസ് ചെയര്‍ വിന്‍സെന്‍റ് ബോസ് മാത്യുവിന്റെ ഭാര്യാപിതാവ് നിര്യാതനായി

ഫോമാ അഡൈ്വറി ബോര്‍ഡ് വൈസ് ചെയര്‍ വിന്‍സെന്‍റ് ബോസ് മാത്യുവിന്റെ ഭാര്യാപിതാവ് നിര്യാതനായി

ഫോമാ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വിന്‍സെന്റ് ബോസ് മാത്യുവിന്റെ ഭാര്യ ജെസ്സിമോളുടെ പിതാവ് കെ . എം എബ്രഹാം കരുവാന്‍പ്ലാക്കല്‍ (84) ഫെബ്രുവരി പതിനൊന്നിന് ഭരണങ്ങാനത്ത് നിര്യാതനായി. ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനായിരുന്നു.


1970 ല്‍ കെ സി എസ് എല്‍ പ്രസിഡണ്ട് ആയിരുന്ന എബ്രഹാം ദീപിക പത്രത്തിലെ മാത്തമാറ്റിക്‌സ് കോളം കൈകാര്യം ചെയ്തിരുന്ന എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്നു .

ഭൗതിക ശരീരം ഫെബ്രുവരി പതിമൂന്ന് ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് വീട്ടില്‍ കൊണ്ടുവരും . സംസ്‌കാര ശുശ്രുഷ ബുധനാഴ്ച രാവിലെ പത്തര മണിക്ക് വീട്ടില്‍ ആരംഭിക്കുന്നതും ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ സംസ്‌കരിക്കുന്നതുമാണ് .

ഭാര്യ : റോസമ്മ കുര്യന്താനം . മക്കള്‍: മാത്യു കെ എബ്രഹാം (അസി . ജനറല്‍ മാനേജര്‍ , പവര്‍ ഗ്രിഡ്) , ഡോ. മേരി കെ എബ്രഹാം (ഡയറക്ടര്‍ – വെറ്റിനറി ), റോസ് മോള്‍ കെ എബ്രഹാം (യു എസ് എ), അന്‍സാമ്മ കെ എബ്രഹാം (പാസ്‌പോര്‍ട്ട് ഓഫീസ,് കൊച്ചി), എല്‍സമ്മ കെ എബ്രഹാം (ഗ്രോയിങ് സ്റ്റാര്‍ച്, കൊച്ചി )
മരുമക്കള്‍ : പ്രൊഫ മേരി സി കുരിയന്‍ (എഞ്ചിനീയറിംഗ് കോളേജ് തൃശൂര്‍) , ജോണ്‍ ജോസഫ് IRS (കസ്റ്റംസ് ബോര്‍ഡ് ഓഫ് ഇന്ത്യ ), വിന്‍സെന്റ് ബോസ് മാത്യു (യു എസ് എ) , ജോസ് ഇഗ്നേഷ്യസ് (LIC പത്തനം തിട്ട) , തോമസ് എബ്രഹാം (മാനേജര്‍ മില്‍മ )

ഫോമാ പ്രസിഡന്റ് ബെന്നി വച്ചാച്ചിറയും , സെക്രട്ടറി ജിബി തോമസും അനുശോചനം അറിയിച്ചു . ഫോമ വെസ്റ്റേണ്‍ റീജിയനു വേണ്ടി റീജിയണല്‍ വൈസ് പ്രസിഡണ്ട് പോള്‍ കെ ജോണ്‍ (റോഷന്‍) , നാഷണല്‍ കമ്മിറ്റി അംഗങ്ങളായ സാജു ജോസഫ് , ജോസഫ് ഔസോ എന്നിവരും മറ്റു വെസ്റ്റേണ്‍ റീജിയണ്‍ നേതാക്കന്മാരും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു അനുശോചനം അറിയിച്ചു. 

Check Also

തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി ചോദ്യം ചെയ്ത് അഡാര്‍ ലൗ നായിക പ്രിയാ വാര്യര്‍ സുപ്രിം കോടതിയിൽ

കൊച്ചി : അഡാര്‍ ലൗ ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി ചോദ്യം ചെയ്ത് ചിത്രത്തിലെ …

Leave a Reply

Your email address will not be published. Required fields are marked *