വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥി നടത്തിയ വെടിവെപ്പില്‍ 17 കുട്ടികള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളില്‍ നിന്നും പുറത്തായ്ക്കിയ നിക്കോളസ് ക്രൂസ് എന്ന വിദ്യാര്‍ഥിയാണ് വെടിവെപ്പ് നടത്തിയത്.

തോക്കുമായി എത്തിയ നിക്കാളാസ് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂളിന് പുറത്തെ് വെച്ച് മൂന്നുപേരെ വെടിവെച്ച ശേഷം സ്‌കൂല്‍നുള്ളിലേക്ക് കടന്ന് മറ്റ് 12 പേരെക്കൂടി കൊല്ലുകയായിരുന്നു.

സ്‌കൂലില്‍ നിന്നും പുറത്താക്കിയതിലുള്ള പ്രതികാരമാണ് കുട്ടിയെ കടുത്ത നടപടികളിലേക്ക് തിരിട്ടു വിട്ടതെന്ന് കരുതുന്നു.

ഈ വര്‍ഷം അമേരിക്കയിലെ സ്‌കൂളുകളില്‍ നടക്കുന്ന 18 ാമത്തെ വെടിവെപ്പാണിത്. 2013 മുതല്‍ 291 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here