കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനക്ക് മറുപടിയില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അമ്പത് വര്‍ഷത്തില്‍ അധികമായി പൊതുപ്രവര്‍ത്തനരംഗത്ത് ഉള്ള തന്നെ ജനങ്ങള്‍ക്കറിയാമെന്നും മാണി പ്രതികരിച്ചു.

മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും കേരള കോണ്‍ഗ്രസിനെതിരെ കൂടി മത്സരിച്ചാണ് സിപിഐ ജയിച്ചതെന്നും കാനം സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here