അബുദാബി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ അബുദാബിയിൽ ക്ഷേത്രം നിർമിക്കുന്നതിനുള്ള സ്ഥലം വിട്ടുകൊടക്കാൻ തീരുമാനം. യുഎഇയിലുള്ള ഇന്ത്യൻ സമൂഹത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. യുഎഇ സർക്കാരിന്റെ ചരിത്രപരമായ ഈ തീരുമാനത്തിൽ മോദി നന്ദി അറിയിച്ചു.

ഇന്ത്യൻ സമൂഹത്തിന്റെ വളരെക്കാലത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത്, അബുദാബിയിൽ ക്ഷേത്രം നിർമിക്കുന്നതിനുള്ള സ്ഥലം വിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചു – വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു.

നിലവിൽ ദുബായിയിൽ മാത്രമാണ് ക്ഷേത്രമുള്ളത്. 26 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിൽ ജോലി ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here