അബുദാബി: യു.എ.ഇയില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ പോര്‍ട്ടല്‍ എത്തുന്നു. യു.എ.ഇ.യിലെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യമാണ് പുതിയ പോര്‍ട്ടലിനുള്ളത്. ഇന്ത്യയുടെ ഓണ്‍ലൈന്‍ സംവിധാനമായ ഇമൈഗ്രേറ്റുമായി പുതിയ പോര്‍ട്ടലിനെ ബന്ധിപ്പിക്കുകയും ചെയ്യും.

ഇതിലൂടെ തൊഴിലാളികള്‍ക്ക് ഇന്ത്യയില്‍ നിന്ന് കൊണ്ട് തന്നെ ജോലിക്കായി അപേക്ഷ സമര്‍പ്പിക്കാനും, തൊഴില്‍കരാര്‍ പരിശോധിക്കാനും കഴിയുന്നതാണ്. ഇത്തരത്തില്‍ തൊഴിലാളികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താമെന്ന് യു.എ.ഇ.മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഒമര്‍ അല്‍ നുഐമി പറഞ്ഞു. അംഗീകൃത നഴ്‌സുമാര്‍, നാവികര്‍, ബ്ലൂ കോളര്‍ തൊഴിലാളികള്‍ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ടതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here