ന്യൂഡല്‍ഹി: ഞ്ചാബ് നാഷനല്‍ ബാങ്കില്‍ ശതകോടികളുടെ തട്ടിപ്പ് നടത്തിയ നിരവ് മോദിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ പിടിമുറുക്കുന്നു. തട്ടിപ്പ് 11,346 കോടി രൂപയില്‍ ഒതുങ്ങുന്നതല്ലെന്നാണ് വ്യക്തമാകുന്നത്. നോട്ട് അസാധുവാക്കിയപ്പോള്‍ നിരവിന്റെ സ്ഥാപനങ്ങള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതായി വിവരങ്ങളുണ്ട്. 2014 മുതല്‍ നിരവ് വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബ് നാഷ്‌നല്‍ ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും.

സിബിെഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും നികുതി വകുപ്പും അനധികൃതക്രയവിക്രയങ്ങളുടെയും മറ്റ് നടപടികളുടെയും പേരില്‍ 2014 മുതല്‍ നിരവ് മോദിയെ നിരീക്ഷിച്ചുവരികയായിരുന്നു. നികുതി അടയ്ക്കാതെ വജ്രവും മുത്തുകളും ആഭ്യന്തരവിപണിയിലേക്ക് അനധികൃതമായി ഇറക്കുമതി ചെയ്തതിന് ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് നിരവിനെതിരെ അന്വേഷണം നടത്തിയിരുന്നു. നിരവ് മോദി പ്രധാനമന്ത്രിക്കൊപ്പം ദാവോസിലെ ലോകസാമ്പത്തിക ഫോറത്തില്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ വിഷയത്തിന് ഏറെ രാഷ്ട്രീയമാനം കൈവന്നു. പിടിക്കപ്പെടാന്‍ പോകാന്‍ പോകുന്നുവെന്ന സൂചനകള്‍ ലഭിച്ചതോടെയാണ് നിരവ് രാജ്യം വിട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

തട്ടിപ്പിനെക്കുറിച്ച് ഹരിപ്രസാദ് എന്ന വ്യക്തി 2016 ജൂലൈയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ വിവരങ്ങള്‍ അറിയിച്ചിരുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് കേന്ദ്രസര്‍ക്കാരിന് ഇനിയും മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. മുംബൈയിലും സൂറത്തിലും ഡല്‍ഹിയുമായി അന്വേഷണ ഏജന്‍സികള്‍ നടത്തിയ തിരച്ചിലില്‍ സ്വര്‍ണവും വജ്രവും ആഭരണങ്ങളും ഉള്‍പ്പെടെ നിരവിന്റെ 5100 കോടിരൂപയുടെ സ്വത്ത് ഇതുവരെ പിടിച്ചെടുത്തു. നിരവ് മോദിയും കുടുംബവും ഇപ്പോള്‍ സ്വിറ്റ്‌സ്!ലര്‍ലന്റിലാണെന്നാണ് സൂചന. തട്ടിപ്പു റിപ്പോര്‍ട്ട് ചെയ്യാന്‍ പഞ്ചാബ് നാഷ്‌നല്‍ ബാങ്ക് വൈകിയെന്നതും സംശയം ജനിപ്പിക്കുന്നുണ്ട്. വിവിധ ബാങ്കുകള്‍ പഞ്ചാബ് നാഷ്‌നല്‍ ബാങ്കിനെതിരെ റിസര്‍വ് ബാങ്കിന് പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here