ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് തുടങ്ങിയ കാലത്ത് അത് ഒരു നവമാധ്യമം എന്ന നിലയ്ക്ക് പേേെരടുത്തിരുന്നു. എന്നാല്‍ ഇന്നത് കോമഡികളുടെയും ട്രോളുകളുടെയും കോമിക്കുകളുടെയും ലോകമാണത്രേ. പറയുന്നത് ഹഫ് പോസ്റ്റിന്റെ കാരിക്കേച്ചറിസ്റ്റ് ടോം ഫാല്‍ക്കോ ആണ്. ആവര്‍ത്തിച്ചു കാണുന്ന കോമഡികളും, നിലവാരം കുറഞ്ഞ തമാശകളും ഒരാളെ താറടിച്ചു കാണിക്കുന്ന കോമാളിത്തരങ്ങളും കൊണ്ട് ഫേസ്ബുക്ക് നിറയുകയാണത്രേ. ഇതൊക്കെയും ക്ഷണികമാണെന്നും ഇത്തരം തമാശകള്‍ വെറും നേരമ്പോക്കുകള്‍ മാത്രമാണെന്നും അതിനു വേണ്ടി ശാസ്ത്ര സാങ്കേതികതയെ ഉപയോഗിക്കരുതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. അതൊക്കെ ആരു കേള്‍ക്കാന്‍. തൊട്ടതും പിടിച്ചതുമൊക്കെ ഷെയര്‍ ചെയ്യുകയും അതൊക്കെയും ലോകത്തെ പിടിച്ചു കുലുക്കുന്ന വലിയ കാര്യമാണെന്ന രീതിയില്‍ അഭിമാനിക്കുകയും ചെയ്യുന്ന യുവ തലമുറയൊക്കെ ടോമിന്റെ വാക്കുകള്‍ക്കു കൂടി ചെവിയോര്‍ത്തിരുന്നുവെങ്കില്‍.

LEAVE A REPLY

Please enter your comment!
Please enter your name here