Sameena Mustafa, U.S. House 5th district Democratic primary candidate. | Rich Hein/Sun-Times

ഇല്ലിനോയ്‌സ്: ഇല്ലിനോയ് 5-ാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും സമീന മുസ്തഫ് മാര്‍ച്ച് 18 ന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു. മൂന്ന് ദശാബ്ദങ്ങള്‍ക്കു മുന്‍പ് ഇന്ത്യയില്‍ നിന്നും കുടിയേറിയ മുസ്‌ലിം മാതാപിതാക്കളുടെ മകളാണ് സമീന. അമേരിക്കന്‍ ജനതയെ ഇന്ന് ഏറ്റവും സ്പര്‍ശിക്കുന്ന ഇമ്മിഗ്രേഷന്‍, എല്‍ജിസിടി അവകാശങ്ങള്‍, സ്ത്രീ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കാണ് മുന്‍ഗണന നല്‍ക്കുക എന്ന് സമീന വ്യക്തമാക്കി.

2009 മുതല്‍ ഈ സീറ്റില്‍ മത്സരിച്ചു വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മൈക്ക് ഉള്‍പ്പെടെ നാലു പേരാണ് പ്രൈമറിയില്‍ മാറ്റുരക്കുന്നത്. നാല്‍പ്പത്തിയാറ് വയസ്സുള്ള ഇവര്‍ കമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായാണ് പ്രവര്‍ത്തിക്കുന്നത്. പൂര്‍ണ്ണ രാഷ്ട്രീയക്കാരിയല്ലെങ്കിലും രാഷ്ട്രീയ സ്പന്ദനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അതു നേടിയെടുക്കുന്നതിനു അവരോടൊപ്പം  നില്‍ക്കുമെന്ന് മുസ്‌ലിം വനിത എന്ന നിലയില്‍ അമേരിക്കയില്‍ അഭിമാനത്തോടെ ജീവിക്കുവാന്‍ കഴിയുന്നെന്നും ഇവര്‍ പറഞ്ഞു. ഹിലറിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കുവഹിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here